HomeBeauty and fitnessമുഖത്തെ ചുളിവുകളെ അകറ്റാന്‍ ഓട്സ് കൊണ്ട് ഒരു ടെക്‌നിക്ക്

മുഖത്തെ ചുളിവുകളെ അകറ്റാന്‍ ഓട്സ് കൊണ്ട് ഒരു ടെക്‌നിക്ക്

മുഖത്തെ ചുളിവുകൾ എല്ലാവരെയും വളരെയധികം വിഷമിപ്പിക്കുന്ന ഒന്നാണ്. പലതും ചെയ്തു നോക്കിയിട്ടും ഒരു ഫലവും കാണുന്നില്ലെങ്കിൽ ഓട്സ് കൊണ്ടൊരു കിടിലൻ വിദ്യയുണ്ട്. മുഖത്തെ ചുളിവുകളെ തടയാന്‍ ഓട്സ് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകളെ അകറ്റാനും മുഖത്തെ ഇരുണ്ട നിറത്തെ തടയാനും സഹായിക്കും. വിറ്റാമിൻ ഇയും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഓട്‌സ് പ്രോട്ടീനുകള്‍ നിറഞ്ഞതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ മുഖത്തെ വീക്കം കുറയ്ക്കുന്നതിനും ചര്‍മ്മത്തെ ചെറുപ്പമാക്കുന്നതിനും സഹായിക്കുന്നു.

ഒരു ടീസ്പൂണ്‍ ഓട്സിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര്, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.

പകുതി പഴം, ഒരു ടീസ്പൂണ്‍ ഓട്സ്, ഒരു ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.

ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ ഓട്സും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments