HomeHealth Newsഈ മൂന്നു ഗന്ധങ്ങൾ ശ്വസിക്കുന്നത് നിങ്ങളുടെ അമിതവണ്ണം കുറയ്ക്കും !

ഈ മൂന്നു ഗന്ധങ്ങൾ ശ്വസിക്കുന്നത് നിങ്ങളുടെ അമിതവണ്ണം കുറയ്ക്കും !

അമിതവണ്ണം നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ക്യത്യമായ ഡയറ്റ് ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും തടി കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ചില ​​ഗന്ധം ശ്വസിക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അവയെപ്പറ്റി അറിയാം:

ഓറഞ്ചിന്റെ ​ഗന്ധം

ഓറഞ്ചിന്റെ ​ഗന്ധം ചിലര്‍ക്ക് അത്ര ഇഷ്ടമല്ല. ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാന്‍ വളരെ നല്ലതാണ് ഓറഞ്ച്. ഓറഞ്ചിന്റെ ​ഗന്ധം തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രതിരോധഷിശേ കൂട്ടാന്‍ വളരെ നല്ലതാണ് ഓറഞ്ച്.

കര്‍പ്പൂര തുളസിതൈലം

കര്‍പ്പൂര തുളസിതെെലത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. ഓര്‍മ്മശക്തി വര്‍ധിക്കാന്‍ വളരെ നല്ലതാണ് കര്‍പ്പൂര തുളസിതെെലം. ശ്രദ്ധ കൂട്ടാനും ചിന്തകളില്‍ വ്യക്തത വരാനും സഹായിക്കുന്നു. കര്‍പ്പൂരതുളസി തൈലം trigeminal നാഡിയുടെ ഉത്തേജനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്. ഉന്മേഷം കുറയുമ്ബോള്‍ കര്‍പ്പൂരതുളസി തൈലം മണത്താല്‍ അത് ഉപാപചയം കൂട്ടാനും ഊര്‍ജമേകാനും സഹായിക്കുമെന്നും മിക്ക പഠനങ്ങളും പറയുന്നു. എനര്‍ജി ലെവല്‍ കൂട്ടാന്‍ വളരെ നല്ലതാണ് കര്‍പ്പൂര തുളസിതൈലം.

മുന്തിരി

അമിതവിശപ്പുള്ളവര്‍ ദിവസവും അല്‍പം മുന്തിരി കഴിക്കുന്നത് അമിതവിശപ്പ് അകറ്റാന്‍ സഹായിക്കും. മുന്തിരിയുടെ​ ​ഗന്ധം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒസാകാ സര്‍വകലാശാലാ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തില്‍, ഗ്രേപ്പ് ഫ്രൂട്ടിന്റെ ഗന്ധം ശ്വസിക്കുന്നത് എലികളില്‍ വിശപ്പും ശരീരഭാരവും കുറയ്ക്കാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. മുന്തിരി ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ ഏറെ നല്ലതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments