HomeBeauty and fitnessഈ നാലുകാര്യങ്ങൾ പാലിക്കൂ; മുടി പനങ്കുല പോലെ തഴച്ചു വളരും !

ഈ നാലുകാര്യങ്ങൾ പാലിക്കൂ; മുടി പനങ്കുല പോലെ തഴച്ചു വളരും !

തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അവ എന്തൊക്കെയാണെന്ന് നോക്കാം.

തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് വിറ്റാമിന്‍ സി. ആന്‍റിഓക്സിഡന്‍റായ ഇവ തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വിറ്റാമിൻ സി. കൂടാതെ കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ഇവ ഗുണം ചെയ്യും. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, ബ്രോക്കോളി, ചീര, ഇലക്കറികള്‍, കിവി, പയര്‍ വർഗ്ഗങ്ങള്‍ തുടങ്ങിയവയിലൊക്കെ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

‘ബയോട്ടിന്‍’ അഥവാ വിറ്റാമിന്‍ ബി7 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഏറെ നല്ലതാണ്. വാഴപ്പഴം, കൂണ്‍, അവക്കാഡോ, മുട്ടയുടെ മഞ്ഞ, സാല്‍മണ്‍ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

തലമുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. സാല്‍മണ്‍ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി നിങ്ങള്‍ക്ക് ലഭിക്കും.

വിറ്റാമിന്‍ എ തലമുടി വളരാന്‍ സഹായിക്കുന്ന പോഷകമാണ്. കൂടാതെ തലമുടി ഡ്രൈ ആകാതെ സൂക്ഷിക്കാനും താരന്‍ അകറ്റാനും ഇവ ഗുണം ചെയ്യും. പാല്‍, പാലുല്‍പ്പനങ്ങള്‍, ക്യാരറ്റ്, ചീര, തക്കാളി, ഇലക്കറികള്‍, മധുരക്കിഴങ്ങ്, പപ്പായ, മുട്ട എന്നിവയിലൊക്കെ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments