അഫ്ഗാനെതിരായ ആദ്യ കളിയില്‍ ഗില്ലിനോട് ചൂടായതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ആദ്യ കളിയില്‍ രണ്ട് പന്തിന് പുറത്താവുകയായിരുന്നു താരം. ശുഭ്മാന്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പമാണ് ക്യാപ്റ്റന്റെ പുറത്താകലിലേക്ക് നയിച്ചത്. ഗില്ലിനോടു ചൂടായാണ് താരം മടങ്ങിയത്. ഇപ്പോളിതാ അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. നിരാശ തോന്നുമ്ബോള്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ സ്വഭാവികമാണെന്നാണ് താരത്തിന്റെ മറുപടി. ക്രീസില്‍ ഉറച്ചു നില്‍ക്കാനും ടീമിനായി റണ്‍സ് സ്കോര്‍ ചെയ്യണമെന്നു ആഗ്രഹിച്ചും നില്‍ക്കുമ്ബോള്‍ റണ്ണൗട്ടായി മടങ്ങുന്നത് കടുത്ത നിരാശ ഉണ്ടാക്കുമെന്നും താരം പറഞ്ഞു.
‘അഫ്ഗാനെതിരായ ആദ്യ കളിയില്‍ ഗില്ലിനോട് പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതാണ് ‘; വെളിപ്പെടുത്തി രോഹിത് ശർമ്മ
RELATED ARTICLES