HomeCinemaഹോസ്പിറ്റലിൽ കിടന്നപ്പോഴും ചേച്ചിക്ക് ഒരു ആഗ്രഹം മാത്രം, ചേച്ചിക്കുവേണ്ടി അത് ഞങ്ങൾ ചെയ്യുകയാണ്; സുബി സുരേഷിന്റെ...

ഹോസ്പിറ്റലിൽ കിടന്നപ്പോഴും ചേച്ചിക്ക് ഒരു ആഗ്രഹം മാത്രം, ചേച്ചിക്കുവേണ്ടി അത് ഞങ്ങൾ ചെയ്യുകയാണ്; സുബി സുരേഷിന്റെ അനുജൻ പറയുന്നു !

മലയാളികളെ ഒരുപാടു സങ്കടത്തിൽ ആഴ്ത്തിയ വാർത്ത ആയിരുന്നു സുബി സുരേഷിന്റെ മരണം, സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ മരണത്തിനു തൊട്ടുമുൻപ് വരെയും ചിത്രങ്ങളും ഒപ്പം കുറിപ്പുകളും പങ്കുവെച്ചിരുന്നു, ഇപ്പോൾ ആശുപതി കിടക്കയിൽ പോലുംസുബി  തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരുന്നു എന്ന് സഹോദരൻ എബി പറയുന്നു. എബി  ഒരു വീഡിയോയിലൂടെ ആണ് ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. ചികത്സ ഉൾപ്പെടയുള്ള കാര്യങ്ങളിൽ സഹായിച്ചവർക്കും, പിന്തുണച്ചവർക്കും ആദ്യം തന്നെ നന്ദി അറിയിച്ചു എബി. ഞാൻ ഈ വീഡിയോയിൽ വന്നിരിക്കുന്നത് എല്ലാവരോടും നന്ദി പറയാൻ ആണ്, എന്റെ ചേച്ചിയെ നിങ്ങളുടെ ഒരു കുടുംബത്തിലെ ഒരു അംഗമായി കണ്ടതിനു൦, അവരുടെ എല്ലാകാര്യത്തിനും സപ്പോർട്ട് ചെയ്തതിനും, പ്രാര്ഥിച്ചതിനും ആദ്യമായി എല്ലാവരോടും നന്ദി പറയുകയാണ്. അതുപോലെ ചേച്ചിയെ ചിലക്‌സിച്ച ഡോക്ടറുമാർക്കും, ഭൂമിയിലെ മാലാഖ എന്ന് പറയപ്പെടുന്ന നേഴ്സുമാർക്കും ഒരുപാടു നന്ദി അറിയിക്കുന്നു, അത്ര നല്ല ചികത്സ ആയിരുന്നു അവർ ചേച്ചിക്ക് നൽകിയത് എബി പറയുന്നു.

കരൾ ശസ്ത്രക്രിയക്ക് പേപ്പറുകൾ ശരിയാക്കി തന്ന സർക്കാർ അധികൃതർക്കും, സുരേഷ് ഗോപി സാറിനും ഹൈബി ഈഡന്‍ സാറിനും എല്‍ദോസ് കുന്നപ്പള്ളി സാറിനും ടിനി ചേട്ടനോടും ധര്‍മ്മജന്‍ ചേട്ടനോടും പിഷാരടി ചേട്ടനോടും അതുപോലെ രാഹുലേട്ടനോടും എല്ലാം ഞങ്ങള്‍ നന്ദി പറയുകയാണ്,ചേച്ചിക്ക് ഒരുപാടു ഇഷ്ട്ടം ആണ് സോഷ്യൽ മീഡിയ, അതുകൊണ്ടു ആശുപത്രിയിലായിരുന്നപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു, കുറച്ച് വീഡിയോകള്‍ ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം തന്നെ ഇടണം. ഹോസ്പിറ്റലിൽ ആയിരന്നപ്പോൾ ചേച്ചിയുടെ മനസ് ഇതിൽ ആയിരുന്നു, അതുകൊണ്ടു ഞങ്ങൾ ചേച്ചിയുടെ ഈ സോഷ്യൽ മീഡിയ പേജുകൾ മുൻപോട്ടു കൊണ്ടുപോകുകയാണ്. ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകൾ ഇനിയും ഞങ്ങൾ അപ്‍ലോഡ് ചെയ്യാൻ പോകുകയാണ് അതിനു നിങ്ങളുടേ പ്രാർത്ഥനയും സഹകരണവും ഉണ്ടാകണം എബി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments