ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികമാർക്ക് മുന്നിൽ തുടർച്ചയായി നഗ്നതാപ്രദർശനം നടത്തിയതിന് രാജസ്ഥാൻ വിദ്യാർഥിയെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തു. പതിനഞ്ച് വയസുള്ള ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് പ്രതി. ഫെബ്രുവരി 15നും മാർച്ച് 2നും ഇടയിൽ ഇ-കോഡിങ് ക്ലാസിനിടയിൽ നിവധി തവണ വിദ്യാർഥി നഗ്നതാ പ്രദർശനം നടത്തിയിരുന്നു. ഒന്നിലധികം തവണ ഇതാവർത്തിച്ചതിനേ തുടർന്ന് കോഡിംഗ് ഇൻസ്ട്രക്ടർമാർ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. തുടർന്ന് മുംബൈ, സകിനാക പോലീസ് സ്റ്റേഷനിൽ ഇവർ കേസ് ഫയൽ ചെയ്യുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥന്റെ മകനായ വിദ്യാർഥിക്ക് കമ്പ്യൂട്ടറിനേക്കുറിച്ച് നല്ല അറിവുണ്ടെന്ന് പോലീസ് പറഞ്ഞു. ഐപി അഡ്രസ് കണ്ടുപിടിക്കാതിരിക്കാനുള്ള സജ്ജീകരണങ്ങൾ വിദ്യാർഥിയുടെ ലാപ്ടോപ്പിൽ ഉണ്ടായിരുന്നു.
അധ്യാപികമാർക്കു മുന്നിൽ തുടർച്ചയായി നഗ്നതാ പ്രദർശനം: വിദ്യാർത്ഥിയെ കുടുക്കിയത് ഓൺലൈൻ ക്ലാസിനിടയിൽ സംഭവിച്ച ഈ അബദ്ധം !
RELATED ARTICLES