മുൻ ക്രിക്കറ്റർ സൗരവ് ഗാംഗുലിയുടെ കുടുംബത്തിലും കോവിഡ്. ഗാംഗുലിയുടെ സഹോദരന് സ്നേഹാഷിഷ് ഗാംഗുലിക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്നേഹാശിഷിന് പനി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കോവിഡ് ടെസ്റ്റിന് വിധേയനായത്. പരിശോധന ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെ സ്നേഹാശിഷിനെ വീടിന് സമീപത്തെ ബെല്ലിവ്യൂ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു. സഹോദരന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ന്യൂസ് 18 ബംഗ്ലയോട് സ്ഥിരീകരിച്ചു. സ്നേഹാശിഷ് സൗരവിനൊപ്പം കുടുംബ വീട്ടില്‍ താമസിക്കാറുണ്ടായിരുന്നു. റിപ്പോര്‍ട്ട് പോസിറ്റീവ് ആയ ശേഷം ഡോ. സുകുമാര്‍ മുഖര്‍ജി സൗരവ് ഗാംഗുലിയുമായി സംസാരിച്ചു. സ്നേഹാശിഷിന് രോഗം സ്ഥിരീകരിച്ചതോടെ അമ്മ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ വീട്ടില്‍തന്നെ നിരീക്ഷണത്തിലാക്കി.
മുൻ ക്രിക്കറ്റർ സൗരവ് ഗാംഗുലിയുടെ കുടുംബത്തിലും കോവിഡ്; രോഗം സ്ഥിരീകരിച്ചത് സഹോദരന്
RELATED ARTICLES