ലോകമാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1,36,81,783 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,86,136 ആയി ഉയര്‍ന്നു. 80,30,267 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഒൗദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെയാണ്: അമേരിക്ക- 36,15,991, ബ്രസീല്‍- 19,70,909, ഇന്ത്യ- 9,70,169, റഷ്യ- 7,46,369, പെറു- 3,37,724, ചിലി- 3,21,205, മെക്സിക്കോ- 3,11,486, ദക്ഷിണാഫ്രിക്ക- 3,11,049, സ്പെയിന്- 3,04,574, ബ്രിട്ടന്- 2,91,911 . കഴിഞ്ഞ 24 മണിക്കൂറിനിടെ 2.32 ലക്ഷം പേര്‍ക്കാണ് ലോകത്ത് കോവിഡ്ബാധിച്ചത്. അമേരിക്കയില്‍ 71,000 പേര്‍ക്കും ബ്രസീലില്‍ 40,000ലേറെപ്പേര്‍ക്കും ഇന്ത്യയില്‍ 32,000 പേര്‍ക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
താണ്ഡവമാടി കോവിഡ്: ലോകമാകെ 1.36 കോടി രോഗികൾ; 24 മണിക്കൂറിനിടെ 2.32 ലക്ഷം പേര്‍ക്ക് രോഗം
RELATED ARTICLES