ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ എന്ന രോഗത്തിൻറെ പിടിയിലാണ് ഗൾഫ് രാജ്യങ്ങളും. രോഗം കൂടുതലായി പടർന്നു പിടിച്ചതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിരിക്കുകയാണ് ഗൾഫ് രാജ്യങ്ങൾക്കും.കുവൈത്തില്‍ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഫര്‍വാനിയ, ജലീബ്, മഹബുല്ല തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങളുടെ സഞ്ചാരം തടയുന്നതിന് ചെക്ക് പോയിൻറ് കൾ സ്ഥാപിക്കും. ഈ സ്ഥലങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് കടുത്ത നിയന്ത്രണം ഉണ്ടാകും. അടിയന്തരമായി പരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് ചർച്ച ചെയ്തു.