അതിശക്തമായ മഴയിൽ ഇടിമിന്നലേറ്റ് കണ്ണൂർ സെൻട്രൽ ജയിലിലെ രണ്ട് തടവുകാർക്ക് പരിക്കേറ്റു. മണിബാലൻ, റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ മഴയോടൊപ്പം മിന്നൽ: കണ്ണൂർ സെൻട്രൽ ജയിലിലെ രണ്ട് തടവുകാർക്ക് പരിക്ക്
RELATED ARTICLES