അബോര്ഷന് ഗുളികകള്‍ കുവൈത്തിലേക്ക് കടത്തിയ വനിതാ ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍. കുവൈത്ത് വിമാനത്താവളത്തില്‍ നിന്നുമാണ് ഡോക്ടറെ പിടികൂടിയത്. രാജ്യത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ മാസം 2,000 കെഡി ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഡോക്ടറാണ് ഗുളിക കടത്തിന് പിടിയിലായിരിക്കുന്നത്. ഇവര്‍ പ്രവാസികള്‍ക്ക് ഒരു ഗുളിക വില്‍ക്കുന്നത് 100 കെഡി വിലയിട്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.