HomeNewsShortക​റാ​ച്ചി​യിലെ ആ​ക്ര​മ​ണം; പിന്നിൽ ഇ​ന്ത്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ റോയെന്ന് പാകിസ്താന്റെ ആരോപണം

ക​റാ​ച്ചി​യിലെ ആ​ക്ര​മ​ണം; പിന്നിൽ ഇ​ന്ത്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ റോയെന്ന് പാകിസ്താന്റെ ആരോപണം

പാ​കി​സ്ഥാ​നി​ലെ ചൈ​നീ​സ് സ്ഥാ​ന​പ​തി​ കാ​ര്യാ​ല​യ​ത്തി​നു നേരെയുണ്ടായ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ഇ​ന്ത്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ റോ​യാ​ണെ​ന്ന് ആ​രോ​പ​ണം. ചൈ​നീ​സ് എം​ബ​സി​ക്കു നേ​രെ ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ക​റാ​ച്ചി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണം റോ​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന​താ​ണെ​ന്നാ​ണ് പാ​കിസ്ഥാ​ന്‍റെ ആ​രോപണം. എ​ന്നാ​ല്‍, ഇ​ന്ത്യ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. കെ​ട്ടി​ച്ച​മ​ച്ച​തും ഇ​ന്ത്യ​യെ കു​റ്റ​പ്പെ​ടു​ത്താ​നു​ള്ള നി​ന്ദ്യ​മാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​വു​മാ​ണി​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പാ​കിസ്ഥാ​ന്‍ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഭീ​ക​ര​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ വി​ശ്വാ​സ​യോ​ഗ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്യാ​തെ മ​റ്റു​ള്ള​വ​രു​ടെ നേ​ര്‍​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ക​യാ​ണെ​ന്ന് ഇ​ന്ത്യ ആ​രോ​പി​ച്ചു. ക​റാ​ച്ചി പോ​ലീ​സ് മേ​ധാ​വി അ​മീ​ര്‍ അ​ഹ​മ്മ​ദ് ഷെ​യ്ക്കാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments