പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതി കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയാണെന്ന് ആരോപണം. ചൈനീസ് എംബസിക്കു നേരെ കഴിഞ്ഞ നവംബറില്‍ കറാച്ചിയിലുണ്ടായ ആക്രമണം റോയുടെ പിന്തുണയോടെ നടന്നതാണെന്നാണ് പാകിസ്ഥാന്റെ ആരോപണം. എന്നാല്‍, ഇന്ത്യ ആരോപണം നിഷേധിച്ചു. കെട്ടിച്ചമച്ചതും ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള നിന്ദ്യമായ ശ്രമത്തിന്റെ ഭാഗവുമാണിതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്ഥാന് ആത്മപരിശോധന നടത്തുകയും ഭീകരരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ വിശ്വാസയോഗ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യാതെ മറ്റുള്ളവരുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുകയാണെന്ന് ഇന്ത്യ ആരോപിച്ചു. കറാച്ചി പോലീസ് മേധാവി അമീര്‍ അഹമ്മദ് ഷെയ്ക്കാണ് ആരോപണം ഉന്നയിച്ചത്.
കറാച്ചിയിലെ ആക്രമണം; പിന്നിൽ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെന്ന് പാകിസ്താന്റെ ആരോപണം
RELATED ARTICLES