വടകര: വടകരയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ചന്ദ്രികാ സ്റ്റുഡിയോ ഉടമയും പ്രമുഖ ഫോട്ടോഗ്രഫറുമായ ജിനചന്ദ്രനും ഭാര്യക്കും പിന്നാലെ ജീവനക്കാരിയും ആത്മഹത്യ ചെയ്തു. കുരിയാടി വട കര സ്വദേശിനി സത്യവതിയെയാണ് വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ജിനചന്രനെയും ഭാര്യ റീനയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് മരണകാരണം എന്നാണു കരുതുന്നത്. ഇത് സൂചിപ്പിക്കുന്ന കത്തും പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു.
വടകര പുത്തൂർ സ്വദേശിയായ ജിന ചന്ദ്രൻ രണ്ടു വർഷം മുൻപാണ് കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരകത്തിന് സമീപം വീട് വാങ്ങിയത്. 50 വർഷത്തിലേറെ കാലത്തെ പാരമ്പര്യമുള്ള ചന്ദ്രികാ സ്റ്റുഡിയോ ഉടമയായിരുന്ന ജിനചന്ദ്രൻ, സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.