HomeNewsShortഓണ്‍ലൈൻ പെണ്‍ വാണിഭ സംഘം ഗൾഫിലേക്ക് പെണ്‍കുട്ടികളെ കടത്തി

ഓണ്‍ലൈൻ പെണ്‍ വാണിഭ സംഘം ഗൾഫിലേക്ക് പെണ്‍കുട്ടികളെ കടത്തി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തിയതായി കണ്ടെത്തി. അഞ്ച് സ്ത്രീകളെയാണ് ഗള്‍ഫിലേക്ക് കടത്തിക്കൊണ്ടു പോയത്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടന്നതായി നേരത്തെ തന്നെ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും ഇത്തരത്തില്‍ കടത്തിയിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. സംഘത്തിന്റെ ഫേസ്ബുക്കും ചാറ്റും മറ്റ് സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്തതിരുന്നത് അറസ്റ്റിലായ അച്ചായന്‍ എന്ന ജോഷിയുടെ സഹായിയായ അനൂപാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികളുടെ പട്ടിക തയ്യാറാക്കിയത് ബാങ്ക് ജീവനക്കാരന്‍ കൂടിയായ അനൂപാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments