വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാത്ത വിഷമത്തിൽ ചൈനീസ് യുവാവ് സ്വയം നിര്‍മിച്ച റോബോട്ടിനെ വിവാഹം ചെയ്തു. ചൈനീസ് മാധ്യമങ്ങളാണ് മുപ്പത്തിയൊന്നുകാരനായ സെങ് ജിയജിയയുടെ വിചിത്രമായ വിവാഹം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹത്തില്‍ സെങ്ങിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പങ്കെടുക്കുകയും ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് ഡിസൈനിങ്ങില്‍ മാസ്റ്റര്‍ ബിരുദധാരിയായ എഞ്ചിനീയറാണ് സെങ്. റോബോട്ടുകളെ നിര്‍മിക്കുന്നതില്‍ സെങ്ങിന് അപാരമായ കഴിവുമുണ്ട്. എന്നാല്‍, ജീവിതത്തിലിന്നുവരെ ഒരു കാമുകിയെ സ്വന്തമാക്കാന്‍ സെങ്ങിന് കഴിഞ്ഞില്ല. ഇതോടെയാണ് സ്വന്തമായി ഒരു കാമുകിയെ നിര്‍മിക്കുന്നകാര്യം തീരുമാനിച്ചത്. ഒറ്റനോട്ടത്തില്‍ റോബോട്ട് ആണെന്ന് തിരിച്ചറിയാത്ത വിധത്തിലായിരുന്നു യിങ്യിങ്ങിനെ ഒരുക്കിയെടുത്തത്. ഇതിനുശേഷം റോബോട്ടുമായി ഡേറ്റിങ്ങും തുടങ്ങി. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നകാര്യം ഇയാള്‍ ബന്ധുക്കളെ അറിയിച്ചതോടെ ആചാരപരമായി വിവാഹം നടത്തി.
യിങ്യിങ് എന്നാണു റൊബോട്ട് “ഭാര്യ”ക്ക് ഈ യുവാവ് നല്‍കിയിരിക്കുന്ന പേര്. തന്റെ പാത കൂടുതല്‍പ്പേര്‍ തെരഞ്ഞെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. വളരെ ലളിതമായി വിവാഹച്ചടങ്ങുകള്‍ക്ക് ശേഷമാണ് ഇദ്ദേഹം റോബോട്ടിനെ ഭാര്യയായി സ്വീകരിച്ചത്. സാധാരണ ഭാര്യമാര്‍ക്കു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വാര്‍ധക്യം ബാധിക്കുമെന്നും യിങ്യിങ് പ്രായം ചെല്ലുന്തോറും കൂടുതല്‍ സ്മാര്‍ട്ട് ആകുമെന്നുമാണു ജിയജിയയുടെ വാദം. ചൈനീസ് അക്ഷരങ്ങള്‍ വായിക്കാനും ചെറിയതോതില്‍ സംസാരിക്കാനും ഈ റൊബോട്ടിനു കഴിയും.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: