ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് സഹായം നല്കിയ വാഷിംഗ്ടണ്‍ മെട്രോയിലെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. വെര്‍ജീനീയ ഫെയര്‍ഫാക്സ് സ്വദേശി നിക്കോളാസ് യംഗ് (36) ആണ് അറസ്റ്റിലായത്. മെട്രോ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐഎസ് ഭീകരര്‍ക്ക് ഭൗതീക സഹായമാണ് യംഗ് ചെയ്ത് നല്‍കിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. 2003 ല്‍ ആണ് യംഗ് വാഷിംഗ്ടണ്‍ മെട്രോയില്‍ ജോലിക്കുകയറുന്നത്. ഐഎസുമായി ബന്ധപ്പെടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2010 മുതല്‍ യംഗ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 2011 ല്‍ യംഗ് നിരവധി തവണ ഐഎസിന്റെ ഏജന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2012 ലെ യുഎസ് കോണ്‍ഗ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്നു കണ്ടെത്തിയ അമീന് അല്‍ ഖാലിഫുമായും ഇക്കാലയളവില്‍ ഇയാള്‍ കൂടക്കാഴ്ച നടത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
കോടതിയിൽ, പാതിനഗ്നയായെത്തിയ യുവതിയെ കണ്ട ജഡ്ജി ചെയ്തത് ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: