ദുബായി: ഇനി യുഎഇയില്‍ നിന്ന് ഇന്ത്യ അടക്കം നൂറ് രാജ്യങ്ങളിലേക്ക് ലോക്കല്‍ കോള്‍ നിരക്കില്‍ കോളുകള്‍ വിളിക്കാം. യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്താന് പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നത്. നിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച ഈ ഓഫര്‍ പ്രവാസികള്‍ക്ക് ഗുണം ചെയ്യും. പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. *141# എന്ന് ടൈപ്പ് ചെയ്ത് പദ്ധതിയില്‍ അംഗമാകാം. അന്താരാഷ്ട്ര കോള്‍ വിളിക്കൂ, ലോക്കല്‍ കോളിന്റെ പണം നല്‍കൂ എന്ന ടാഗ് ലൈനോടെയാണ് യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ പദ്ധതി. എത്രകാലത്തേക്കാണ് ഈ ആനുകൂല്യമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
പദ്ധതിയില്‍ അംഗമാകുന്ന പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വിളിക്കാന്‍ മിനിറ്റിന് 36 ഫില്‍സ് നല്കിയാല് മതി. അതായത് സെക്കന്‍ഡിന് ദശാംശം ആറ് ഫില്‍സ് മാത്രം. ഇത്തിസലാത്ത് യു എ ഇയില്‍ ഈടാക്കുന്ന പ്രാദേശിക കോള്‍ നിരക്കാണിത്. എന്നാല്‍ ഓരോ കോളിനും ഓരോ ദിര്‍ഹം സെറ്റപ്പ് ഫീസ് ഈടാക്കും. ഇന്ത്യയിലേക്ക് മാത്രമല്ല, നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ സൗകര്യം ഉപയോഗിക്കാം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഈ നിശ്ചിതകാല ഓഫര്‍ അനുഗ്രഹമായി മാറുമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: