HomeNewsShortറിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; പ്രധാന നിരക്കുകൾ മാറ്റമില്ലാതെ തുടരും

റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; പ്രധാന നിരക്കുകൾ മാറ്റമില്ലാതെ തുടരും

റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. ബാങ്ക് പലിശ നിരക്കുകളിലും തത്കാലം മാറ്റം വരില്ല. നാണയപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ന്നേക്കാമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അടുത്തവര്‍ഷം 7.6 ശതമാനമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വായ്‌പാനയ അവലോകനത്തില്‍ പറഞ്ഞു. ഏപ്രിലില്‍ 5.39 ശതമാനമായിരുന്നു നാണയപ്പെരുപ്പ തോത്. ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ നാണയപ്പെരുപ്പം ഇനിയും കൂടിയേക്കാം. അതിനാല്‍ കാലവര്‍ഷം കൂടി മെച്ചപ്പെടുമോ എന്നു വിലയിരുത്തിയ ശേഷം നിരക്കുകളില്‍ മാറ്റം വരുത്തിയാല്‍ മതിയെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ കാലവധി പൂര്‍ത്തിയാക്കുന്ന രഘുറാം രാജനെ ഒരു തവണ കൂടി പദവിയില്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമോ എന്ന സംശയം ശക്തമായ സാഹചര്യത്തിൽ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തനിക്ക് ഒരു വട്ടം കൂടി കാലവധി നീട്ടുന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് രഘുരാം രാജന്‍ വായ്‌പാ നയ അവലോകനത്തിന് ശേഷം പറ‌ഞ്ഞു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments