ബാഗ്ലൂര്: ഐ എസ് ഭീകരന്മാരുടെ തടവിലുള്ള ഫാദര്‍ ടോമിന്റെ മോചനത്തിനായി ബാംഗ്ലൂരിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍ ഇന്ന് പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടക്കും. ബാംഗ്ലൂര്‍ സലേഷ്യന്‍ പ്രൊവിന്‍സിന്റെയും ബാഗ്ലൂര് അതിരൂപതയുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം വൈകുന്നരം 6 മണിക്ക് ആരംഭിക്കും. രാത്രി 9 മണി വരെയാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനക്കും ദിവ്യകാരുണ്യാരാധനക്കും ബാംഗ്ലൂര്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പ് ബര്‍ണാര്‍ഡ് മോറസ് നേതൃത്വം നല്‍കും.
ഫാദർ ടോമിന്റെ മോചനത്തിനായി ബാംഗ്ലൂരിൽ പ്രാർത്ഥന
RELATED ARTICLES