പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ പ്രധാന താരത്തിന്റെ ശരീരത്തില്‍ ആത്മാവു പ്രവേശിച്ചാലോ? വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നുമെങ്കിലും സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാകുന്ന വീഡിയോ അമ്പരപ്പിക്കുന്നതാണ്. കംബോഡിയയില്‍ നിന്നും പുറത്തുവന്നിട്ടുള്ള വിഡിയോയില്‍ കാണുന്നത് ഒരു ഷൂട്ടിങ് സ്ഥലത്തു നിന്നുള്ള ഏതാനും രംഗങ്ങളാണ്. ക്രൂവിലെ അംഗങ്ങളിലൊരാള്‍ തന്നെയാണ് വീഡിയോ യഥാര്ഥാണെന്നു പറഞ്ഞ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
Also read: ഇത് മഞ്ജു വാര്യർ എന്ന നടിക്കായി കാലം കാത്തുവച്ച കഥാപാത്രം: സിനിമ റിവ്യൂ: ആമി
ഒരു മുറിക്കുള്ളില്‍ കൂനിക്കൂടിയിരിക്കുന്ന യുവതിയെയും പരിഭ്രാന്തരായി കൂടിനില്ക്കുന്ന ഏതാനുംപേരെയും കാണാം. അസാധാരണമായ വേഷം ധരിച്ചിരിക്കുന്ന പെണ്‍കുട്ടി ചിത്രത്തില്‍ പ്രേതത്തെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചെയ്യുന്നയാളായിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ യഥാര്‍ഥ ആത്മാവു കയറിയെന്നാണ് ഷൂട്ടിങ് സെറ്റിലുള്ളവരുടെ വാദം. ചിത്രീകരണം നടക്കുന്നതിനിടെ പ്രേതമായി അഭിനയിക്കുന്ന യുവതി മറ്റൊരു നടിയെ ലോഹക്കമ്പി ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞു മുറുക്കിയെന്നും ഇതുകണ്ടതോടെ ചുറ്റുമുള്ളവര്‍ പരിഭ്രാന്തരായെന്നുമാണ് ദൃക്സാക്ഷികളുടെ വാദം.