HomeFaithപോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്; വിശുദ്ധപദവിക്ക്‌ കാരണമായത് ഈ രണ്ട് അത്ഭുത സംഭവങ്ങൾ

പോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്; വിശുദ്ധപദവിക്ക്‌ കാരണമായത് ഈ രണ്ട് അത്ഭുത സംഭവങ്ങൾ

വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് പരിഗണിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചതോടെയാണിത്. ഈ ഒക്ടോബറിൽ വിശുദ്ധനായി പ്രഖ്യാപിക്കാനാണ് നീക്കം. ആദ്യ അത്ഭുതം സ്ഥിരീകരിച്ചതിനെ തുടർന്ന് 2014 ഒക്ടോബറിൽ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് അദ്ദേഹത്തെ ഉയർത്തിയിരുന്നു.

തിരുസംഘം അധ്യക്ഷൻ കർദിനാൾ ആഞ്ജലോ അമാതോ തീരുമാനം മാർപാപ്പയെ അറിയിക്കും. മാർപാപ്പ കൽപന പുറപ്പെടുവിക്കേണ്ട നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്. 1963 മുതൽ 1978 വരെയാണ് അദ്ദേഹം മാർപാപ്പയായിരുന്നത്. ഇറ്റലിക്കു പുറത്തേക്കു മാർപാപ്പമാർ യാത്ര ചെയ്യുന്ന പതിവിനു തുടക്കമിട്ടതും പ്രോട്ടസ്റ്റന്റ്, ഓർത്തഡോക്‌സ് സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും അദ്ദേഹമായിരുന്നു.

ഇറ്റലിയിലും കാലിഫോർണിയയും പോൾ ആറാമൻ മാർപാപ്പയുടെ മധ്യസ്ഥതയിൽ നടന്ന രണ്ട് അത്ഭുതങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ ഒരുങ്ങുന്നത്. ഇറ്റലിയിൽ മാരാക രോഗമുണ്ടായിരുന്ന ഗർഭസ്ഥ ശിശുവിനെ അഞ്ചാം മാസത്തിൽ ഡോക്ടർമാർ ഗർഭഛിദ്രത്തിന് നിർദ്ദേശിച്ചു. എന്നാൽ ഈ കുഞ്ഞ് പോൾ ആറാമൻ മാർപാപ്പയുടെ മധ്യസ്ഥതയിലുള്ള പ്രാർത്ഥന വഴി പൂർണ ആരോഗ്യവതിയായി ജനിച്ചു.

കലിഫോർണിയയിൽ ഗുരുതരമായ മസ്തിഷ്‌ക തകരാർ ഉണ്ടായിരുന്ന ഗർഭസ്ഥശിശു ആരോഗ്യവാനായി ജനിച്ചതായിരുന്നു ആദ്യ അത്ഭുതം. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ അത്ഭുതത്തിനു സ്ഥിരീകരണം ലഭിച്ചത്. അമ്മയ്ക്കും കുഞ്ഞിനും ജീവഹാനി വരാൻ സാധ്യതയുള്ളതിനാൽ ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർദേശിച്ചിരുന്ന കുഞ്ഞ് ആരോഗ്യവാനായി ജനിച്ചു. ഈ അത്ഭുതമാണു വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലേക്കു വഴി തെളിച്ചത്.

1897-ൽ ​​​ജി​​​യോ​​​വാ​​​ന്നി ബ​​​ത്തീ​​​സ്ത മൊ​​​ന്തീ​​​നി​​​യാ​​​യി ജ​​​നി​​​ച്ച പോ​​​ൾ ആ​​​റാ​​​മ​​​ൻ 1954-ൽ ​​​മി​​​ലാ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​ര​​​ഥി​​​യാ​​​യി. 1963-ൽ ​​​ജോ​​​ൺ 23-ാമ​​​ന്‍റെ നി​​​ര്യാ​​​ണ​​​ശേ​​​ഷം മാ​​​ർ​​​പാ​​​പ്പ​​​യാ​​​യി. 1978 ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​ന് അ​​​ന്ത​​​രി​​​ച്ചു. ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ സൂ​​​ന​​​ഹ​​​ദോ​​​സി​​​ന്‍റെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വി​​​ലാ​​​യി​​​രു​​​ന്നു. പോ​​​ൾ ആ​​​റാ​​​മ​​​ന്‍റെ വി​​​ഖ്യാ​​​ത​​​മാ​​​യ ഹു​​​മാ​​​നേ വീ​​​ത്തേ (മ​​​നു​​​ഷ്യ​​​ജീ​​​വ​​​ൻ) എ​​​ന്ന ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​ന​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​മാ​​​ണി​​​ത്. അദ്ദേഹ ത്തിന്‍റെ പോ​​​പ്പു​​​ലോ​​​രും പ്രോ​​​ഗ്ര​​​സി​​​യോ (ജ​​​ന​​​ത​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി) എ​​​ന്ന ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​ന​​​വും ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു.

മാ​​​ർ​​​പാ​​​പ്പ​​​മാ​​​ർ ഇ​​​റ്റ​​​ലി​​​ക്കു പു​​​റ​​​ത്തു യാ​​​ത്ര ചെ​​​യ്യു​​​ന്ന കീ​​​ഴ്‌​​​വ​​​ഴ​​​ക്കം തു​​​ട​​​ങ്ങി​​​വ​​​ച്ച പോ​​​ൾ ആ​​​റാ​​​മ​​​ൻ 1964 ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര പൊ​​​തു​​​സ​​​ഭ​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹം നി​​​ര​​​വ​​​ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്രപ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ സ​​​മാ​​​ധാ​​​ന​​​ദൂ​​​ത​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments