ഫിഫയുടെ മികച്ച ഫുട്‌ബോൾ താരമായി ലയണൽ മെസ്സി; വനിതാതാരം അലക്‌സിയ പുതയസ്

36

ലയണൽ മെസിക്ക് 2022ലെ ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാരം. കരീം ബെൻസമയെയും കിലിയൻ എബാംപെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. മികച്ച വനിതാ ഫുട്‌ബോളറായി സ്പാനിഷ് താരം അലക്‌സിയ പുതയസ് രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു. അർജന്റീനക്ക് ലോകകിരീടം നേടിക്കൊടുത്ത ലിയോണൽ സ്‌കലോണിയാണ് മികച്ച പരിശീലകൻ.ഗോൾകീപ്പറായി എമിലിയാനോ മാർട്ടിൻസും തെരഞ്ഞെടുക്കപ്പെട്ടു. മൊത്തം നാല് പുരസ്‌കാരങ്ങളാണ് അർജന്റീന നേടിയത്. ഖത്തർ ലോകകപ്പിൽ, അർജന്റീനയുടെ വിജയത്തിന് ആവേശം പകർന്ന അർജന്റീന ആരാധകരാണ് ഫിഫയുടെ ബെസ്റ്റ് ഫാൻ പുരസ്‌കാരത്തിന് അർഹരായത്.