HomeNewsLatest Newsവാഹനാപകടത്തിൽപ്പെട്ട യുവാവിനു തുണയായി ദിലീപ്

വാഹനാപകടത്തിൽപ്പെട്ട യുവാവിനു തുണയായി ദിലീപ്

ദുബൈ: വാഹനാപകടത്തില്‍ പെട്ട് ആരും നോക്കാനില്ലാതെ വഴിയിൽ കിടന്ന മലയാളി യുവാവിന് നടന്‍ ദിലീപിന്‍െറ സഹായം തുണയായി. ഖിസൈസിലെ കഫ്തീരിയയില്‍ ഡെലിവറി ബോയിയായ വടകര പള്ളിത്തായ സ്വദേശി ജാസിറിനാണ് (23) ദിലീപിന്‍െറ സഹായഹസ്തമത്തെിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ദുബൈ മുഹൈസിനയില്‍ വെച്ച് ജാസിറിന്‍െറ ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് കുറേ നേരം ജാസിര്‍ റോഡില്‍ കിടന്നു. ആരും സഹായിക്കാന്‍ തയാറായില്ല.

ഈ സമയത്താണ് ‘കിങ് ലയര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി സുഹൃത്ത് നസീറിനൊപ്പം ദിലീപ് അതുവഴി കാറില്‍ വന്നത്. പുറത്തിറങ്ങിയ ഇരുവരും ചേര്‍ന്ന് ജാസിറിനെ എഴുന്നേല്‍പിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലേക്കയക്കുകയും ചെയ്തു. വീഴ്ചയില്‍ കാലില്‍ പരിക്കുകള്‍ പറ്റിയിരുന്നു. യുവാവിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്ത് നടന്‍ പോവുകയും ചെയ്തു. അപ്രതീക്ഷിതമായി നടന്‍ സഹായത്തിനത്തെിയതിന്‍െറ അമ്പരപ്പിലാണ് ജാസിര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments