HomeNewsVideo-News''അവൾ എന്‍റെ പ്രായമായ അമ്മയെ അസഭ്യം പറഞ്ഞുകൊണ്ട് ചവിട്ടി, തലയ്ക്കിട്ട് അടിച്ചു'': ഒരു ഹോം നേഴ്‌സ്...

”അവൾ എന്‍റെ പ്രായമായ അമ്മയെ അസഭ്യം പറഞ്ഞുകൊണ്ട് ചവിട്ടി, തലയ്ക്കിട്ട് അടിച്ചു”: ഒരു ഹോം നേഴ്‌സ് ചെയ്ത ക്രൂരത ! – വീഡിയോ

വീട്ടില്‍ നിന്നും അമ്മയുടെയും ഹോംനേഴ്‌സിന്റെയും വഴക്ക് കേള്‍ക്കാം എന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്നാണ് ഇത് നിരീക്ഷിക്കാന്‍ മറിയം രഹസ്യമായി സി.സി.ടിവി ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം സി.സി ടിവി ക്യാമറ പരിശോധിച്ച മിറിയം മറിനൊ ഒന്നു ഞെട്ടി. കാരണം അല്‍ഷിമേഴ്‌സ് ബാധിച്ച 94കാരിയായ നേഴ്‌സ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് അതില്‍ പതിഞ്ഞിരുന്നത്. വെറുതെ ഇരിക്കുന്ന പ്രായമായ അമ്മയെ ഹോം നേഴ്‌സ് ക്രൂരമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സി.സി ടിവി ക്യാമറയിലുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ഹോം നേഴ്‌സ് തന്നെയാണ് അമ്മയെ പരിചരിച്ചിരുന്നതെന്നും ഇവര്‍ തങ്ങളുടെ വിശ്വസ്തയായിരുന്നെന്നും മറിനൊ പറഞ്ഞു.

LIKE

സോഫയില്‍ ഇരിക്കുന്ന വൃദ്ധയെ ഹോംനേഴ്‌സ് അസഭ്യം പറയുകയും അവര്‍ക്കൊപ്പം സോഫയില്‍ കയറി ഇരുന്ന് ചവിട്ടുകയും ചെയ്തു. ഇത് ഒരു പ്രാവശ്യം വൃദ്ധ എതിര്‍ത്തു. ഇതോടെ കുപിതയായ ഹോംനേഴ്‌സ് വൃദ്ധയുടെ തലയില്‍ പിടിച്ച് വലിക്കുകയും തലയ്ക്കിട്ട് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എണീറ്റ്‌ നില്ക്കാൻ പോലും വയ്യാത്ത വൃധയോടായിരുന്നു ഹോം നേഴ്സിന്റെ പരാക്രമം. സി.സി. ടിവി ദൃശ്യങ്ങള്‍ മറിനൊ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതം പോലീസിലും മറിനൊ പരാതി നല്‍കി.

https://youtu.be/N-KsmUuCckM

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments