പുലര്‍ച്ചെ വാഹനമിടിച്ച് ചോര വാര്‍ന്ന് റോഡില്‍ കിടന്ന ബൈക്ക് യാത്രികനു രക്ഷയായത് വനപാലകര്‍. വടശേരിക്കര വാരാപ്പുഴ വീട്ടില്‍ ഹരിത്ത് രവീന്ദ്ര (24)നാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒന്നിന് വടശേരിക്കര കന്നാന്‍പാലത്തിന് സമീപമായിരുന്നു അപകടം. കുമ്പളാംപൊയ്‌ക ഒളികല്ല് ഭാഗത്ത് രാത്രിയില്‍ കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ് പോയ റാന്നി വനംവകുപ്പിന്റെ റാപ്പിഡ് ആക്‌ഷന്‍ സംഘം പട്രോളിങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ റാന്നി ഡെപ്യൂട്ടി റേഞ്ചര്‍ കെ.എ. ഗോപിനാഥന്‍, ബീറ്റ് ഫോറസ്‌റ്റര്‍മാരായ ബി. ഉണ്ണികൃഷ്‌ണന്‍, കെ. അശോകന്‍, ഷൈന്‍ സലാം, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വനപാലകരുടെ വാഹനത്തില്‍ യുവാവിനെ കയറ്റി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഐ എസ് തെക്കേ ഇന്ത്യയിൽ ആദ്യയോഗം സംഘടിപ്പിച്ചു; സംഘാടകരിൽ മലയാളിയും
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 15 ചിത്രങ്ങളിലെ സീനുകൾ കാണാം: വീഡിയോ!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: