HomeNewsLatest Newsഐ എസ് തെക്കേ ഇന്ത്യയിൽ ആദ്യയോഗം സംഘടിപ്പിച്ചു; സംഘാടകരിൽ മലയാളിയും

ഐ എസ് തെക്കേ ഇന്ത്യയിൽ ആദ്യയോഗം സംഘടിപ്പിച്ചു; സംഘാടകരിൽ മലയാളിയും

തിരുവനന്തപുരം: ഇന്ത്യയില്‍ ഐഎസ് സാന്നിദ്ധ്യത്തിന് ശക്തമായ സൂചനകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയതായി റിപ്പോര്‍ട്ട്. കോയമ്പത്തൂരില്‍ ഐ.എസ്. യോഗം സംഘടിപ്പിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. തെക്കേ ഇന്ത്യയില്‍ ഐ.എസ്. സംഘടിപ്പിച്ച ആദ്യ യോഗമാണ് ഇതെന്നാണു സൂചന. സംഘാടകരില്‍ ഒരു മലയാളിയും കര്‍ണാടകക്കാരനായ ഒരു കെമിക്കല്‍ എന്‍ജിനീയറും ഉണ്ടായിരുന്നതായാണു വിവരം. ഈ യോഗത്തില്‍ പങ്കെടുത്ത കെമിക്കല്‍ എന്‍ജിനീയറെ പിടികൂടിയപ്പോഴാണ് യോഗത്തില്‍ മലയാളിയും പങ്കെടുത്ത കാര്യം വ്യക്തമായത്. എന്നാല്‍ ഈ മലയാളി ആരാണെന്നതിനെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

 
കാസര്‍ഗോഡ് ദമ്പതികള്‍ അപ്രത്യക്ഷമായ രണ്ടു കേസുകളും പാലക്കാട് ഇതേ മാതൃകയിലുള്ള മറ്റൊരു കേസുമാണ് എന്‍.ഐ.എ. അന്വേഷിക്കുക. ദമ്പതിമാര്‍ കേരളത്തിലേക്കയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഇവര്‍ എത്തേണ്ട ഇടങ്ങളില്‍ എത്തിയെന്നു പറഞ്ഞിരുന്നു. ഇതാണ് ഇവര്‍ രാജ്യം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. ഇസ്ലാമിക് സ്‌റ്റേറ്റു(ഐ.എസ്)മായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മലയാളികളുടെ തിരോധാനത്തെക്കുറിച്ചുള്ള മൂന്നു കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). ഏറ്റെടുത്തേക്കും. തിരോധാനത്തിന്റെ പേരില്‍ മാത്രം കേരളാ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കേസുകള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും എന്‍.ഐ.എ. ഏറ്റെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പ്രത്യേകദൗത്യവുമായി ഇന്റലിജന്‍സ് മേധാവി ആര്‍. ശ്രീലേഖ ഇന്നു ഡല്‍ഹിയിലെത്തും.

ഐ എസ്സിൽ ചേർന്നെന്നു സംശയിക്കുന്ന മലയാളികളിൽ ഒരാൾ പിടിയിൽ

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 15 ചിത്രങ്ങളിലെ സീനുകൾ കാണാം: വീഡിയോ!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments