HomeAround KeralaErnakulamഅനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപിച്ച് 'സദാചാര പോലീസ്' യുവതിയെയും കുട്ടികളെയും വീട്ടിൽ കയറി മർദ്ദിച്ചു

അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപിച്ച് ‘സദാചാര പോലീസ്’ യുവതിയെയും കുട്ടികളെയും വീട്ടിൽ കയറി മർദ്ദിച്ചു

കൊച്ചി: മൂവാറ്റുപുഴയിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപിച്ച് സദാചാര പോലീസ് ചമഞ്ഞ് യുവതിയെയും കുട്ടികളെയും വീട്ടിൽ കയറി മര്‍ദ്ദിച്ചു. പരിക്കേറ്റ മൂന്ന് പേർ താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി.

മൂവാറ്റുപഴ പുന്നക്കാൽ സ്വദേശിയായ യുവതിയെയും കുട്ടികളെയും രാത്രിയാണ് ഒരുപറ്റമാളുകള്‍ വീട്ടില്‍ അക്രമിച്ചത്. വീട്ടിനുള്ളില്‍ അനാശ്വാസ്യ പ്രവര്‍ത്തനങ്ങല്‍ നടത്തുന്നുവെന്നാരോപിച്ചായിരുന്നു അക്രമം. ഇവരെ കാണാനെത്തിയ അഥിതികളുടെ മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം.

പരിക്കേറ്റതിനെ തുടർന്ന് മുവരും ഇപ്പോള്‍ മൂവാറ്റുപഴ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമിച്ചവരെല്ലാം പ്രദേശവാസികള്‍ തന്നെയാണെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments