HomeNewsസ്ത്രീധനം നൽകിയില്ല, മധു വിധു തീരും മുൻപേ ഭർത്താവ് ഭാര്യയെ അശ്ലീല സിനിമാക്കാർക്ക് വിറ്റു!

സ്ത്രീധനം നൽകിയില്ല, മധു വിധു തീരും മുൻപേ ഭർത്താവ് ഭാര്യയെ അശ്ലീല സിനിമാക്കാർക്ക് വിറ്റു!

സ്ത്രീ ധനം ഇന്ത്യയിലെ സ്ത്രീകൾക്ക് എന്നും ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. ഒടുവിൽ ബിഹാറിലെ സരണ്‍ എന്ന പ്രദേശത്ത് നടന്ന സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. ഒരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകല്ലേ എന്ന് പ്രാർഥിക്കാം. വിവാഹം കഴിഞ്ഞ് രണ്ട് മാസം പോലും ആകുന്നതിനു മുൻപേ സ്ത്രീധന പ്രശ്‌നം തുടങ്ങിയിരുന്നു. രണ്ടുലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കുമെന്നാണ് വിവാഹത്തിനു പറഞ്ഞിരുന്നത്. എന്നാൽ, സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഭര്‍ത്തൃ വീട്ടുകാര്‍ ആവശ്യപ്പെട്ട പണം യുവതിയുടെ വീട്ടുകാര്‍ക്ക് നല്‍കാനായില്ല. കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ സ്ത്രീധനം കിട്ടില്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് സ്വന്തം ഭാര്യയെ അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റു. ഏഴ് ലക്ഷം രൂപയ്ക്കാണ് യുവതിയെ വിറ്റത്. ഭര്‍ത്താവ് മാത്രമല്ല ഭര്‍ത്താവിന്റെ സഹോദരിയും ചേര്‍ന്നാണ് യുവതിയെ അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. ഏഴ് ലക്ഷം രൂപയ്ക്കാണ് യുവതിയെ വിറ്റത്.

സിനിമാ നിര്‍മ്മാതാക്കളുമായി കരാറില്‍ ഒപ്പിട്ട് പണം കൈപ്പറ്റിയ ഭര്‍ത്താവും സഹോദരിയും യുവതിയെ പിറ്റേ ദിവസം കൈമാറാനാണ് ആലോചിച്ചത്. സംഭവം എങ്ങനെയോ മനസിലാക്കിയ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

LIKE

 

 

also read: അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപിച്ച് ‘സദാചാര പോലീസ്’ യുവതിയെയും കുട്ടികളെയും വീട്ടിൽ കയറി മർദ്ദിച്ചു

പ്രമുഖ സീരിയൽ നടിയും നിർമാതാവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത് !

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണോ ദമ്പത്യജീവിതത്തെ ദുരിതപൂർണമാക്കുന്നത് ? …എന്താണ് കാരണം

ഞാൻ ഇനിയും വിവാഹം കഴിക്കും; പക്ഷെ ഒരു കണ്ടീഷൻ: കാവ്യ മാധവൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments