HomeNewsVideo-Newsഒരാഴ്ച കൊണ്ട് രണ്ടു കോടിയിലേറെപ്പേർ കണ്ട ഒരു മലയാളി വീഡിയോ !

ഒരാഴ്ച കൊണ്ട് രണ്ടു കോടിയിലേറെപ്പേർ കണ്ട ഒരു മലയാളി വീഡിയോ !

കേവലം 54 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമാണ് ഈ വീഡിയോക്കുള്ളത്. എന്നാലോ, ഇത് കണ്ടു കഴിഞ്ഞവർ ഇതിനോടകം 2 കോടി കവിഞ്ഞു ! ഗായകര്‍ ആരെന്നോ സംഗീതം ആരെന്നോ വീഡിയോയില്‍ ഉണ്ടായിരുന്നില്ല. ഇത് പോസ്റ്റ് ചെയ്തവരും അത് പറഞ്ഞിരുന്നില്ല. എന്നാൽ സംഭവം വൻഹിറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ. തന്റെ ഐഫോണിലെ സിറി എന്ന ആപ്പിനോട് ഒരു ചോദ്യം ചോദിക്കുന്ന യുവാവും ഉത്തരത്തിനോട് താളമിട്ട് ശാസ്ത്രീയസംഗീതത്തിന്റെ താളവും ഈണവും നല്‍കുന്ന രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് വീഡിയോ. ലൈക്കിന്റെയും ഷെയറിന്റെയും കാഴ്ചക്കാരുടെയും എണ്ണത്തില്‍ അമ്പരന്ന് ആപ്പിള്‍ കമ്പനി അധികൃതരും ഉടമകളെ തേടിയുള്ള അന്വേഷണം തുടങ്ങി. അധികം വൈകാതെ ആ രഹസ്യം പുറത്തു വന്നു. ദുബായില്‍ നിന്ന് പ്രക്ഷേപണം ആരംഭിക്കുന്ന ‘മാതൃഭൂമി’യുടെ സംരംഭമായ ക്ലബ് എഫ്.എം. റേഡിയോയുടെ മൂന്ന് ജോക്കിമാര്‍ പാടി ഷൂട്ട് ചെയ്തതായിരുന്നു പ്രസ്തുത വീഡിയോ. ആ വീഡിയോ ഒന്നു കാണാം.

 

ചെവിയിൽ ഉറുമ്പുകളെ വളർത്തുന്ന 12 വയസ്സുകാരി ! എന്താണു സംഭവം?

കല്പനയുടെ വിയോഗത്തിൽ ദുഃഖം കടിച്ചമർത്തി ജഗതി ചെയ്തത്……

മുന്നൂറു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ്‌ വാഷിങ്ങ് മെഷീനിൽ അലക്കി !

ഹൈദരാബാദിൽ നിന്നുള്ള കല്പനയുടെ അവസാന ചിത്രങ്ങൾ ഇതാ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments