HomeNewsചെവിയിൽ ഉറുമ്പുകളെ വളർത്തുന്ന 12 വയസ്സുകാരി ! എന്താണു സംഭവം?

ചെവിയിൽ ഉറുമ്പുകളെ വളർത്തുന്ന 12 വയസ്സുകാരി ! എന്താണു സംഭവം?

അഹമ്മദാബാദ്: കഴിഞ്ഞ വർഷം വരെ ഒരു സാധാരണ പെൺകുട്ടിയായിരുന്നു ശ്രേയ. എന്നാൽ, ഇന്ന് അവൾ വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തുകയാണ്. അഹമ്മദാബാദിലെ ബന്‍സ്‌കാന്തില്‍ നിന്നുള്ള 12 വയസ്സുകാരി ശ്രേയയുടെ ചെവിയില്‍ നിന്നും നിര്‍ത്താതെ പുറത്തേക്കു വരുന്ന ഉറുമ്പുകളാണ് ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തുന്നത്. ദിവസേനെ 10 മുതല്‍ 15 ഉറുമ്പുകളാണ് കുഞ്ഞു ശ്രേയയുടെ ചെവിയില്‍ നിന്നും പുറത്തേക്കു വരുന്നത്. വൈദ്യശാസ്ത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ആ പ്രതിഭാസത്തിന്റെ കാരണമറിയാതെ അമ്പരന്നിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഉറുമ്പുകള്‍ കൂടുകൂട്ടിയിരിക്കുന്നത് മൂലം പക്ഷെ ഇവൾക്ക് യാതൊരു അസ്വസ്തയും ഇല്ല എന്നതാണ് സത്യം.

നിത്യേനെ ശ്രേയയുടെ ചെവിയില്‍ നിന്നും പുറത്തേക്കു വരുന്ന ഉറുമ്പുകള്‍ ശ്രേയയ്ക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലെന്ന് ശ്രേയ പറയുന്നു. വിദഗ്ധ പരിശോധനയില്‍ ശ്രേയയുടെ ചെവിയില്‍ ഉറുമ്പുകളേയോ ഉറുമ്പിന്‍ മുട്ടകളോ കണ്ടെത്താനും ഡോക്ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ശ്രേയയ്ക്ക് ആദ്യമായി പ്രശ്‌നം അനുഭവപ്പെടുന്നത്. ചെവിയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനെ കാണിച്ചു. അന്നത്തെ പരിശോധനയില്‍ ഡോക്ടര്‍ 10 ഉറുമ്പുകളെ ചെവിയില്‍ നിന്ന് എടുത്തു കളഞ്ഞു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും അതേ പ്രശ്‌നമുണ്ടായപ്പോള്‍ വീണ്ടും ഡോക്ടര്‍ പത്തോളം ഉറുമ്പുകളെ ചെവിയില്‍ നിന്ന് എടുത്തു കളഞ്ഞു. ഇതേ സംഭവം ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരായി.
ഉറുമ്പുകള്‍ പുറത്തുവരുന്നത് തുടരുകയാണെങ്കില്‍ കുട്ടിയെ വീഡിയോ നിരീക്ഷണത്തില്‍ വെക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ആര്‍ക്കും ഇതിന്റെ കാരണം മനസ്സിലാക്കാന്‍ പറ്റിയില്ല. തന്റെ ജീവിതത്തിനിടയില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉറുമ്പുകള്‍ കുട്ടിയെ കടിക്കുന്നത് കുട്ടിക്ക് തിരിച്ചറിയാന്‍ സാധിക്കാത്തതാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരാഴ്ച കൊണ്ട് രണ്ടു കോടിയിലേറെപ്പേർ കണ്ട ഒരു മലയാളി വീഡിയോ !

 ഇത് കാമാത്തിപുരയുടെ സ്വന്തം ബാങ്കർ !

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments