HomeNewsLatest Newsകൊതുകുകള്‍ സിക വൈറസ് വാഹകരായി തീര്‍ന്നെന്ന് സംശയം; യു എസ്സിൽ ജാഗ്രത

കൊതുകുകള്‍ സിക വൈറസ് വാഹകരായി തീര്‍ന്നെന്ന് സംശയം; യു എസ്സിൽ ജാഗ്രത

ഫ്‌ളോറിഡ: അമേരിക്കയിൽ കൊതുകുകള്‍ സിക വൈറസ് വാഹകരായി എന്ന സംശയം ബലപ്പെടുന്നു. ഫ്‌ളോറിഡയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച നാലു പേരും സമീപകാലത്ത് വിദേശയാത്ര നടത്തിയവരല്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായ സാഹചര്യത്തിലാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തുന്നത്. യുഎസില്‍ 1,650ലധികം സിക കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതാദ്യമായിട്ടാണ് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാത്തവരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നതെന്ന് ഫ്‌ളോറിഡ ആരോഗ്യ വിഭാഗം അറിയിച്ചു. സിക ഭീതി പടര്‍ത്തിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ മേഖലകളിലുള്ളവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാലോ ആ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടോ ആയിരുന്നു വൈറസ് മറ്റു രാജ്യക്കാരിലേക്ക് എത്തിയിരുന്നത്. രോഗത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും നിലവില്‍ മരുന്നില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

 

 

 

തലയ്ക്കു മാത്രം വലിപ്പം വയ്ക്കുന്ന മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനു കാരണമാകുന്ന ഇത് ഏറ്റവുമധികം ദുരിതം വിതച്ചതു ബ്രസീലിലാണ്. രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ അളവുകുറഞ്ഞു രക്തം കട്ടപിടിക്കാതിരിക്കുന്നതാണ് രോഗാവസ്ഥ. രാജ്യത്തെ രോഗ പ്രതിരോധ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് സിക വൈറസിനെ പ്രതിരോധിക്കാനാണ് തീരുമാനം. സിക വൈറസ് പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിനോടൊപ്പം സിക വൈറസ് വരുത്തി വയ്ക്കുന്ന ജനിതക വൈകല്യത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുന്നത്. അമേരിക്കയിലെ മറ്റ് സ്റ്റേറ്റുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഫ്ലോറിഡയില്‍ സിക വൈറസ് ബാധിച്ച നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികമായി ഇതു പടരുന്നത് തടയാന്‍ ഫ്ലോറിഡയില്‍ അടിയന്തര നടപടി തുടങ്ങി. കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി സിക വൈറസ് കണ്ടെത്തിയത്. നിരവധി ജനിതക വൈകല്യങ്ങളാണ് വൈറസ് വരുത്തി വച്ചത്. ഫ്ലോറിഡയില്‍ ഈ മാസം 19 ന് തന്നെ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു. അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ സന്നാഹങ്ങളെല്ലാം തയാറാണെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ അറിയിച്ചു.

 

 

 

സിക വൈറസ് അതിവേഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ആഗോള പൊതുവായ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മേയിലാണ് ബ്രസീലിലാണു സിക വൈറസ് കണെ്ടത്തിയത്. ആറു മാസത്തിനുള്ളില്‍ തെക്കേ അമേരിക്കയിലും പിന്നീടു യൂറോപ്പിലും വൈറസ് സ്ഥിരീകരിച്ചിരുന്നു.

 

കോഴിക്കോട് കോടതിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഉണ്ടായിരുന്ന ആളുകളുടെ മൊബൈൽ ഫോൺ പ്രവർത്തിക്കുന്നതായി സൂചന

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments