HomeWorld News3.99 ബില്യൺ ഡോളറിന്റെ എംക്യു 9 ബി സീ ​ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാൻ യുഎസ്...

3.99 ബില്യൺ ഡോളറിന്റെ എംക്യു 9 ബി സീ ​ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാൻ യുഎസ് അനുമതി

3.99 ബില്യൺ ഡോളറിന്റെ എംക്യു 9 ബി സീ ​ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാൻ യുഎസ് അനുമതി. യുഎസ് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലാണ് ഡ്രോൺ വിമാനം വാങ്ങാൻ ധാരണയായത്. 31 ഡ്രോണുകളായിരിക്കും ഇന്ത്യക്ക് നൽകുക. ഭാവിയിൽ ഭീഷണികളെ നേരിടാൻ ഈ അത്യാധുനിക ഡ്രോൺ വിമാനങ്ങൾ ഇന്ത്യയെ സഹായിക്കും. കടൽ പാതകളിൽ നിരീക്ഷണം നടത്തുന്നതിനും പട്രോളിംഗിനും ഇതിലൂടെ സാധിക്കും. യുഎസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും അമേരിക്കയുടെ വിദേശ നയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നതിനും ഇത് കാരണമാകുമെന്ന് കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments