HomeWorld News'ഗാസയില്‍ വംശഹത്യ തടയണം': അന്താരാഷ്ട്ര നീതി ന്യായ കോടതിയെ പ്രശംസിച്ച്‌ ഖത്തർ

‘ഗാസയില്‍ വംശഹത്യ തടയണം’: അന്താരാഷ്ട്ര നീതി ന്യായ കോടതിയെ പ്രശംസിച്ച്‌ ഖത്തർ

ഗാസയില്‍ വംശഹത്യ ഇസ്രേല്‍ തടയണമെന്നും മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധകുറ്റങ്ങളില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതി പ്രഖ്യാപിച്ച വിധിയെ പ്രശംസിച്ച്‌ ഖത്തർ. ഗാസയില്‍ വംശഹത്യ ഇസ്രയേല്‍ തടയണമെന്നും മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കണമെന്നുമാണ് കോടതി വിധി. വെള്ളിയാഴ്ചയാണ് വിധിയെ പ്രശംസിച്ച്‌ ഖത്തർ രംഗത്തെത്തിയത്. നീതി ന്യായ കോടതിയുടെ താത്കാലിക നടപടികളെ സ്വാഗതം ചെയ്യുന്നു. മനുഷ്യത്വത്തിന്‍റെയും അന്താരാഷ്ട്ര നീതിയുടെയും വിജയമാണിതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments