HomeNewsLatest Newsമദ്യപാനം നിർത്താൻ പ്രാർഥനാലയത്തിൽ എത്തിച്ച യുവാവ് പ്രാർത്ഥനാലയത്തിലെ ഹാളിൽ തൂങ്ങി മരിച്ചു: സംഭവം തിരുവനന്തപുരത്ത്

മദ്യപാനം നിർത്താൻ പ്രാർഥനാലയത്തിൽ എത്തിച്ച യുവാവ് പ്രാർത്ഥനാലയത്തിലെ ഹാളിൽ തൂങ്ങി മരിച്ചു: സംഭവം തിരുവനന്തപുരത്ത്

മദ്യപാനം നിർത്താൻ പ്രാർഥനാലയത്തിൽ എത്തിച്ച യുവാവ് പ്രാർത്ഥനാലയത്തിലെ ഹാളിൽ തൂങ്ങി മരിച്ചു. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ 35 വയസ്സുള്ള ശ്യാം കൃഷ്ണയാണ് മരിച്ചത്. കാട്ടാക്കട കല്ലാമം ഷാലോം ചർച്ച് പ്രയർ ഹാളിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് ചർച്ചിൽ ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഇയാളുടെ ഒരു സുഹൃത്തുമായി ചേർന്ന് പ്രാർത്ഥനയ്ക്കായി കൊണ്ടുവന്നത്. വ്യാഴാഴ്ച രാത്രിയോടെ കാണാതായ ശ്യാം കൃഷ്ണയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലേബർ ഓഫീസിലെ ജീവനക്കാരനാണ് ശ്യാം കൃഷ്ണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments