HomeWorld NewsGulfകുവൈത്തില്‍ വില്ലയിൽ അഗ്‌നിബാധ: പത്തു പേര്‍ വെന്തുമരിച്ചു

കുവൈത്തില്‍ വില്ലയിൽ അഗ്‌നിബാധ: പത്തു പേര്‍ വെന്തുമരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിലയിലുണ്ടായ അഗ്നിബാധയിൽ സ്ത്രീകളും കുട്ടികളും അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഫര്‍വാനിയയിലെ ബ്ലോക്ക് 2 ല്‍ ആണു അപകടം നടന്നത്. തീപിടുത്തം മൂലമുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസതടസ്സമാണു മരണ കാരണം എന്നാണു നിഗമനം. താരിഖ് എന്ന പാകിസ്താനിയുടെ വില്ലയില്‍ ആണു അപകടം ഉണ്ടായത്. മരിച്ചവര്‍ മുഴുവന്‍ പാകിസ്താനികളും ഒരേ കുടുംബത്തിലെ അംഗങ്ങളുമാണ്. കച്ചവടക്കാരനായ ഇദ്ദേഹവും സഹോദരങ്ങളും കുടുംബവുമായി ഇവിടെ താമസിക്കുകയായിരുന്നു. സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച ഗോഡോണിലാണു തീപിടുത്തമുണ്ടായത്.

 

 

അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യ ഉയരാൻ കാരണം. അഗ്‌നി ശമന ദുരന്തനിവാരണ വിഭാഗത്തിന്റെ മണിക്കൂറുകൾ നീണ്ട കഠിനമായ പരിശ്രമത്തിനു ഒടുവിലാണു വീടിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനായത്. 5 പേര്‍ സംഭവ സ്ഥലത്ത് വെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലും വെച്ചുമാണു മരണമടഞ്ഞത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണ് അപകടകാരണം എന്നാണു പ്രാഥമിക വിലയിരുത്തൽ.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments