HomeNewsLatest Newsഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനത്തിൽ 30 പേർ മരിച്ചു

ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനത്തിൽ 30 പേർ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയുടെ പിന്നാലെ ഉണ്ടായ മേഘസ്ഫോടനത്തില്‍ 30 പേർ മരിച്ചു. ചമോലി ജില്ലയിലാണ് മേഘസ്ഫോടമുണ്ടായത്. ഇതേ തുടര്‍ന്ന് മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ രൂക്ഷമായ പിതോറഗറില്‍ നിന്നും അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഗോപേശ്വറിലെ സിരോ ഗ്രാമത്തില്‍ നിന്നും രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ തകര്‍ന്നു. ദാര്‍ഛുല ഏരിയയിലെ സുര ഗ്രാമത്തിലെ കൃഷി പൂര്‍ണമായും നശിക്കുകയും പ്രദേശത്തെ മൂന്ന് പാലങ്ങള്‍ തകരുകയും ചെയ്തു. താല്‍ മുന്‍സ്യാരി റോഡ് തകര്‍ന്നതു മൂലം പ്രദേശത്ത് നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. യമുനോത്രി ദേശീയപാതയിലെ ചില ഭാഗങ്ങളും മഴയില്‍ തകര്‍ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേദാര്‍നാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു.

മൈക്രോഫിനാന്‍സ് തട്ടിപ്പ്; എസ്.എന്‍.ഡി.പി പത്തനംതിട്ട യൂണിയന്‍ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

വിമാനത്തിൽ ഇനി അധിക ലഗേജ് ഭാരമല്ല ! വെറും 100 രൂപ നൽകിയാൽ കൂടുതൽ ലഗേജ് കൊണ്ടുപോകാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments