HomeWorld Newsഒരു ഫേസ്ബുക്ക്‌ ലൈക്‌:  32 വർഷം തടവ് !

ഒരു ഫേസ്ബുക്ക്‌ ലൈക്‌:  32 വർഷം തടവ് !

ഒരു ഫേസ് ബുക്ക്‌ ഫോട്ടോയ്ക്ക് ലൈക്‌ അടിച്ച യുവാവിനു 32 വർഷം തടവ്‌ ശിക്ഷ. തങ്കോണ്‍ സിരിപായ് ബൂണ്‍ എന്ന യുവാവാണ് ഒരു ലൈക്കിന്റെ പേരിൽ തടവിലായത്. തായ്‌ലണ്ടിലാണ് സംഭവം. തായ്‌ലാൻഡ്‌ രാജാവ് ഭൂമിപോൽ അദുല്യാദേജിനെ കളിയാക്കുന്ന ഫേസ് ബുക്ക്‌ പോസ്റ്റ്‌ ലൈക്‌ ചെയ്തതിനും ഷെയർ ചെയ്തതിനുമാണ് ശിക്ഷ. തായ്‌ ലാൻഡിൽ രാജാവിനെ പരിഹസിക്കുന്നത് ഗൗരവമായ കുറ്റമാണ്. ഇതിനു കുറഞ്ഞത് 15 വർഷം വരെ തടവ്ശിക്ഷ ലഭിക്കാം. സൈനികനിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഇയാൾ ഇപ്പോൾ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. രാജാവിനെതിരായ ഫേസ് ബുക്ക്‌ പോസ്റ്റിനു ലൈക്‌ അടിച്ച യുവാവ് ഇത് തന്റെ 600 ൽ പരം സുഹൃത്തുക്കളുമായി ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ഇയാൾക്കെതിരെയുള്ള കുറ്റമെന്ന് സൈനിക വക്താവ് ബുരിയൻ തോംഗ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments