HomeWorld NewsEuropeഅയർലണ്ടിൽ കല്യാണ തട്ടിപ്പുവീരന്മാർക്കു വേണ്ടി ഗാർഡ തിരച്ചിൽ ശക്തമാക്കുന്നു: മലയാളികൾ കുടുങ്ങുമോ?

അയർലണ്ടിൽ കല്യാണ തട്ടിപ്പുവീരന്മാർക്കു വേണ്ടി ഗാർഡ തിരച്ചിൽ ശക്തമാക്കുന്നു: മലയാളികൾ കുടുങ്ങുമോ?

കല്യാണ തട്ടിപ്പുവീരന്മാർക്കു വേണ്ടി ഗാർഡ തിരച്ചിൽ ശക്തമാക്കുന്നു. പുതിയ കണക്കു പ്രകാരം 11.5 കോടി രൂപയുടെ കല്യാണ തട്ടിപ്പുകളാണ് ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രത്യേക ഗാങ്ങ് അയർലണ്ടിൽ ഒരു വർഷം നടത്തി ക്കൊണ്ടിരിക്കുന്നത്. ഏകദേശം ആയിരത്തോളം വിവാഹ തട്ടിപ്പുകളാണ് ഈ ഗാങ്ങ് ഒരു വർഷം നടത്തുന്നത്. അയർലണ്ടിൽ സ്ഥിര താമസത്തിനും വർക്കിംഗ്‌ വിസയ്ക്കും വേണ്ടിയാണ് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യത്തു നിന്നും വന്ന വിദ്യാർഥികളും മറ്റു ചെരുപ്പ ക്കാരും ഈ വിവാഹ തട്ടിപ്പു വീരന്മാരുടെ ഇരകളാവുന്നത്.

പോർച്ചുഗൽ നിന്നും കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള പെണ്‍കുട്ടികളെയാണ് ഇതിനു വേണ്ടി ഈ ഗാങ്ങ് തിരഞ്ഞെടുക്കുന്നത്. ഒരു കല്യാണത്തിനു ഏകദേശം 15000 മുതൽ 20000 യൂറോ വരെയാണ് ഈ ഗാങ്ങ് വാങ്ങുന്നത്. പെണ്‍കുട്ടികൾക്ക് നിസാര തുക നല്കി കല്യാണത്തിന്റെ അന്ന് തന്നെ തിരികെ പറഞ്ഞു വിടുന്ന രീതിയാണ് ഇവർക്കുള്ളത്.
കഴിഞ്ഞ ദിവസം ഗാർഡ തിരച്ചിലിൽ ഒരു സ്ത്രീ ഉൾപ്പെടെ ഈ ഗാങ്ങിലുള്ള 11 ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും കമ്പ്യൂട്ടർ, മെമ്മറി കാർഡുകൾ, ഡോക്ക്യുമെന്റ്സ്, വ്യാജ തിരിച്ചറിയാൽ കാർഡുകൾ, വ്യാജ ഡ്രൈവിംഗ് ലൈസൻസ്, മാര്യേജ് സർട്ടിഫിക്കറ്റ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 200 ഗാർഡ ഓഫീസേഴ്സ് ഈ ഓപ്പറെഷനിൽ പങ്കെടുത്തു.

ഈ ഗാങ്ങിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച്, ഗാർഡ വ്യാപകമായ തിരച്ചിൽ ആരംഭി ച്ചു.ഇതുവരെ 30 ഏഷ്യൻ- യൂറോപ് കല്യാണങ്ങൾ റദ്ദാക്കിക്കഴിഞ്ഞു. ഇനിമുതൽ പല ഇന്റർവ്യൂ കളും ഡോക്യുമെന്സുകളും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം വിവാഹങ്ങൾക്കു നിയമ സാധുത ലഭിക്കൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments