HomeWorld Newsവി​വാ​ഹാ​നു​മ​തി​ക്ക്​​​ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക റ്റ് നി​ർ​ബ​ന്ധ​മാ​ക്കാനൊരുങ്ങി സൗദി

വി​വാ​ഹാ​നു​മ​തി​ക്ക്​​​ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക റ്റ് നി​ർ​ബ​ന്ധ​മാ​ക്കാനൊരുങ്ങി സൗദി

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ​ മ​യ​ക്കു​മ​രു​ന്നി​ന്​ അ​ടി​മ​യ​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യേ​ക്കും. വി​വാ​ഹപൂ​ർ​വ പ​രി​ശോ​ധ​ന​ക​ളി​ൽ മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗം കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റാ​യ ശൂ​റാ കൗ​ൺ​സി​ലി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. നി​ര​വ​ധി സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളു​ടെ​യും വി​വാ​ഹ​മോ​ച​ന​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന കാ​ര​ണം ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ മ​യ​ക്കുമ​രു​ന്നു​പ​യോ​ഗ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ മു​ൻ​നി​ർ​ത്തി വി​വാ​ഹപൂ​ർ​വ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗം ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന ടെ​സ്റ്റ് ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

സൗ​ദി​യി​ലെ മു​ൻ ഭ​ര​ണാ​ധി​കാ​രി ഫ​ഹ​ദ് രാ​ജാ​വി​​ന്‍റെ മ​ക​ൾ അ​മീ​റ ജൗ​ഹ​റ രാ​ജ​കു​മാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു​സം​ഘം കൗ​ൺ​സി​ൽ മെം​ബ​ർ​മാ​രാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മാ​വ​ലി​യി​ലെ 32-ാമ​ത് ഖ​ണ്ഡി​ക​യി​ൽ മാ​റ്റം വ​രു​ത്തി വ​ധൂ​വ​ര​ന്മാ​ർ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ രാ​ജ്യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പോ​രാ​ട്ട​ത്തി​നു പി​ന്തു​ണ​യേ​കു​ന്ന​താ​ണെ​ന്ന് കൗ​ൺ​സി​ൽ അം​ഗം ആ​ദി​ൽ ജ​ർ​ബാ​അ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments