HomeWorld Newsഎട്ട് വര്‍ഷം ശീതീകരിച്ച് സൂക്ഷിച്ചു വെച്ച അണ്ഡം ഉപയോഗിച്ച് ലോകസുന്ദരി അമ്മയായി !

എട്ട് വര്‍ഷം ശീതീകരിച്ച് സൂക്ഷിച്ചു വെച്ച അണ്ഡം ഉപയോഗിച്ച് ലോകസുന്ദരി അമ്മയായി !

വിവാഹം കഴിഞ്ഞ് കുട്ടികൾ ഇല്ലാതെ ഒരുപാട് ആളുകൾ വിഷമിക്കുന്നുണ്ട്. എന്നാൽ, ഇവിടെ ഇതാ എട്ട് വര്‍ഷം ശീതീകരിച്ച് സൂക്ഷിച്ചു വെച്ച അണ്ഡം ഉപയോഗിച്ച് ഒരു സ്ത്രീ അമ്മയായിരിക്കുന്നു. മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡനാണ് സൂക്ഷിച്ചു വെച്ച അണ്ഡം ഉപയോഗിച്ച് അമ്മയായത്. ശനിയാഴ്ചയാണ് ഡയാന പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന് 3.5 കിലോഗ്രാം തൂക്കമുണ്ട്. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യവതികളായി കഴിയുന്നു.

അണ്ഡം സൂക്ഷിച്ചുവെക്കുന്നതിനെ കുറിച്ച് വായിച്ചറിഞ്ഞ ഡയാന 32-ആം വയസിലാണ് ഇതേക്കുറിച്ച് ഗൗരവകരമായി ആലോചിച്ചത്. തുടര്‍ന്ന് 2007 ഒക്ടോബറിനും 2008 മാര്‍ച്ചിനുമിടയില്‍ 18 അണ്ഡങ്ങള്‍ ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. നന്ദിത പല്‍ഷേത്കറുടെ നിര്‍ദേശപ്രകാരം ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു. കരിയറില്‍ തിരക്കായതും തനിക്കിണങ്ങിയ പങ്കാളിയെ കണ്ടെത്താന്‍ വൈകിയതുമാണ് അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചുവെക്കാന്‍ കാരണമെന്ന് ഡയാന പറയുന്നു. രണ്ടു വര്‍ഷം മുമ്പ് ലാസ് വേഗാസ് സ്വദേശിയായ കോളിന്‍ ഡിക്കിനെ വിവാഹം കഴിച്ച ഡയാനക്ക് പിന്നീട് ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ശീതീകരിച്ച് സൂക്ഷിച്ച അണ്ഡത്തില്‍ നിന്ന് ടെസ്റ്റ് ട്യൂബ് ശിശുവെന്ന ആശയം ഇരുവരും അറിയുന്നതും അത് സ്വീകരിക്കുന്നതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments