HomeWorld Newsആഥിത്യമര്യാദയിൽ കാനഡ ഒന്നാമത്; കാനഡക്കാർ നല്ല സുഹൃത്തുക്കളെന്നും റിപ്പോർട്ട്‌

ആഥിത്യമര്യാദയിൽ കാനഡ ഒന്നാമത്; കാനഡക്കാർ നല്ല സുഹൃത്തുക്കളെന്നും റിപ്പോർട്ട്‌

ടൊറന്റോ: ലോകത്ത് ജനങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം കാനഡയെന്ന് റിപ്പോര്‍ട്ട്. അന്‍ഹോള്‍ട്ട് ജിഎഫ്‌കെ നേഷന്‍ ബ്രാന്‍ഡ് ഇന്‍ഡക്‌സാണ് പുതിയ പഠനം പുറത്ത് വിട്ടിട്ടുളളത്. അമ്പത് രാജ്യങ്ങളുടെ പട്ടികയിലാണ് കാനഡ ഒന്നാമതായി ഇടംപിടിച്ചിട്ടുളളത്. ജര്‍മനിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളളത്. ആഗോളതലത്തില്‍ തന്നെ ജനങ്ങള്‍ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും വ്യവസായങ്ങള്‍ നടത്താനും ഏറെ ഇഷ്ടപ്പെടുന്ന രാജ്യം കാനഡയാണ്. കുടിയേറ്റത്തിനും നിക്ഷേപത്തിനും നല്ല ഭരണത്തിനും കാനഡ തന്നെയാണ് മുന്നില്‍. ഇത് തന്നെയാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യങ്ങളുടെ കയറ്റുമതി, ഭരണം, സംസ്‌കാരം, ജനങ്ങള്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെക്കുറിച്ച് ജനങ്ങളോട് ചോദ്യങ്ങള്‍ ഉന്നയിച്ച ശേഷമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുളളത്. ഈ കണ്ടെത്തല്‍ രാജ്യത്തിനുളള ഒരു ഓര്‍മപ്പെടുത്തലാണെന്ന് പ്രൊഫ.സൈമണ്‍ അന്‍ഹോള്‍ട് പറയുന്നു. കഴിഞ്ഞ കൊല്ലം പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന ജര്‍മനി ഇക്കൊല്ലം പിന്തളളപ്പെടാന്‍ കാരണം രാജ്യത്തെ ഭരണ പരാജയമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments