HomeWorld NewsAustraliaഓസ്ട്രേലിയയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അജ്ഞാതൻ ! രക്ഷിതാക്കൾക്ക് പോലീസിന്റെ മുന്നറിയിപ്പ് !

ഓസ്ട്രേലിയയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അജ്ഞാതൻ ! രക്ഷിതാക്കൾക്ക് പോലീസിന്റെ മുന്നറിയിപ്പ് !

പെർത്ത്: ഓസ്ട്രേലിയയിലെ ചില സ്ഥലങ്ങളിൽ അജ്ഞാതനായ ഒരാൾ കുട്ടികളെ ശല്യപ്പെടുത്തുന്നതായും തട്ടികൊണ്ട് പോകാൻ നീക്കങ്ങൾ നടത്തുന്നതായും പോലീസ് മുന്നറിയിപ്പ് നല്കുന്നു. അജ്ഞാതനു വേണ്ടിയുള്ള തിരച്ചി ഊർജ്ജിതമായി തുടരുകാണ്‌. സിറ്റി ബീച്ച്, ഫ്ളോറിയേറ്റ്, വെമ്പളി, ചർച്ചലാന്റ് തുടങ്ങി നിരവധി സ്കൂൾ അധികൃതർ പ്രിന്റെ ചെയ്ത നോട്ടീസ് എല്ലാ രക്ഷിതാക്കൾക്കും നല്കികഴിഞ്ഞു. നിങ്ങളുടെ കുട്ടികളേ സൂക്ഷിക്കണമെന്നും സംശയങ്ങൾ തോന്നിയാൽ 131444, 000, 1800333 നമ്പറുകളിൽ ഉടൻ വിളിക്കണമെന്നും അറിയിപ്പിൽ ഉണ്ട്.
നോട്ടീസിൽ പറയുന്ന അജ്ഞാതന്റെ അടയാളങ്ങൾ ഇവയാണ്: 20വയസ്സ് പ്രായം തോന്നിക്കും. മൗണ്ടൻ ബൈക്കിലായിരിക്കും വരീക, തലയിൽ ഹുഡ് ഉള്ള വസ്ത്രം ധരിച്ചിരിക്കും. എപ്പോഴും ഫുഡ്പാത്തിനോട് ചേർന്നായിരിക്കും ഇയാൾ ബൈക്ക് ഓടിക്കുക.

notice

രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്: എപ്പോഴും കുട്ടികളുമായി അടുത്ത് നിർത്തി നടന്നു പോവുക. കാഴ്ച്ചകുറവുള്ള ഭാഗം ആളൊഴിഞ്ഞ സ്ഥലം എന്നീ ഭാഗത്ത് നില്ക്കരുത്. രാത്രിയായാൽ തെരുവ്‌ വെളിച്ചം ഉള്ള ഭാഗം മാത്രം നടക്കാൻ ഉപയോഗിക്കുക. ഒരിക്കലും കുട്ടികളെ തനിച്ച് സ്കൂളിലും പുറത്തും വിടരുത്. ഫുഡ് പാത്തിന്റെ അരിക്‌ വശത്തുകൂടി നടക്കരുത്.എതിരേ വരുന്ന വാഹനത്തിലേ ഡ്രൈവർമാരെ കാണും വിധത്തിൽ റൈറ്റ് ഹാന്റ് സൈഡിൽ കൂടി മാത്രം നടക്കുക. സംശയങ്ങൾ തോന്നിയാൽ അവിടെ നില്ക്കുക. മുന്നോട്ട് പോകരുത്. പടികൾ ഉള്ള ഫുഡ്പാത്ത ഭാഗത്ത് ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക,അപകടം തോന്നിയാൽ റോഡിലുടെ ഓടുകയോ ട്രാഫിക്കിലേക്ക് എടുത്ത് ചാടുകയോ ചെയരുത്. എല്ലാവർക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നല്കുക.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments