HomeWorld NewsAustraliaപെർത്ത് വോളിബോൾ ക്ലബ് ഒരുക്കുന്ന വോളിബോൾ ടൂർണമെന്റ് ഒക്ടോബർ ഒന്നിന്

പെർത്ത് വോളിബോൾ ക്ലബ് ഒരുക്കുന്ന വോളിബോൾ ടൂർണമെന്റ് ഒക്ടോബർ ഒന്നിന്

റിപ്പോർട്ട്: ജോർജ് തോമസ് 

ഗാന്ധി ജയന്തിയോടനുബന്ധിച്ച് 2016ഒക്ടോബർ മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് ആസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കി കൊണ്ട് പെർത്ത് വോളി ക്ലബ് ഒരു വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിക്കുന്നു. ഒരു ദശാബ്ദക്കാലമായി പെർത്തിലെ എല്ലാ മലയാളികളുടെയും മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ പെർത്ത് വോളിക്ലബ് അതിന്റെ പത്താം വാർഷികത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രതിഭാസംഗമത്തിന് Striker Indoor Stadium, 55 Farrington Road, Leeming,WA 6149 വേദിയാകുന്നു.

 

 

 
മാതൃരാജ്യത്തിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിലെ നിറസാന്നിധ്യങ്ങളായിരുന്ന മലയാളനാടിന്റെ എക്കാലത്തേയും അഭിമാനങ്ങളായിരുന്ന മിന്നും താരങ്ങൾ കംഗാരുവിന്റ നാട്ടിലെ അരയന്നങ്ങളുടെ ഇടമായ പെർത്തിൽ ഒത്തുചേരുന്നു. അതുല്യമായ സർവീസുകളും അടക്കമുള്ള പാസ്സുകളും മിന്നൽ സ്മാഷുകളും പായിച്ചു കൊണ്ട് ഒരു കാലത്ത് ദേശീയ തലത്തെ തന്നെ അടക്കിവാണിരുന്ന അതുല്യ പ്രതിഭകൾ വീണ്ടും പെർത്തിൽ ഒന്നിക്കുന്നു.

 

 

 

പുതുതലമുറയ്ക്ക് ഒരു നല്ല മാതൃകയും ആശയും ആവേശവും ഉണർവും പകരുവാൻ ഉദ്ദേശിച്ചു കൊണ്ട് മുന്നിട്ടിറങ്ങിയിരിക്കുന്ന പെർത്ത് വോളിക്ലബിന്റെ പ്രഥമ സംരഭമായ ഈ വോളിബോൾ ടൂർണമെന്റ്,‌ ഒരു വൻവിജയമാക്കുവാൻ പെർത്തിലെ എല്ലാ നല്ലവരായ നാട്ടുകാരുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകണമെന്ന്‌ വിനീതമായി അപേക്ഷിക്കുന്നു.

 

 

 

ലഘുഭക്ഷണശാലകൾക്രമീകരിക്കുന്നതും മിതമായ നിരക്കിൽ സൗത്ത് ഇൻഡ്യൻ നോർത്ത് ഇൻഡ്യൻ വിഭവങ്ങൾ ലഭിക്കുന്നതുമായിരിക്കും. ഈ ആവേശോജ്വലമായ മത്സരത്തിൽ പങ്കെടുക്കുവാൻ എത്തുന്ന Melbourne, Brisbane, Adelaide, Canberra, Punjab Indian ടീമുകളുടെ മാസ്മരിക പ്രകടനം കണ്ടാസ്വദിക്കുവാൻ എല്ലാ സഹൃദയരെയും സവിനയം ക്ഷണിക്കുന്നു.

 

 

 

ഒന്നാംസമ്മാനമായി 1501 ഡോളറും എവർ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 751 ഡോളറും നല്കുന്നു. സമ്മാനദാനചടങ്ങിൽ പെർത്തിലെ ഇൻഡ്യൻ കോൺസുൽ ജനറൽ സംബന്ധിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ
ശ്രീ. ജോസ് ജോസഫ് 0438 99 1189
ശ്രീ. ഷിജു മാത്യൂസ് 0422 233 161

എന്റെ ആ ലിപ് ലോക്ക് ചുംബനം അവർ ഉപയോഗിച്ചു; തുറന്നടിച്ച് നടി ഹണി റോസ്; വിവാദമായ ആ ചുംബന രംഗം ഇതാ !

ഇങ്ങനെയും സംശയമോ? ഈ ആളുകളുടെ ലൈംഗിക സംശയങ്ങൾ കേട്ടാൽ ഞെട്ടും ! സെക്സോളജിസ്റ്റിന്റെ മറുപടി കേട്ടാൽ ചിരിച്ചു ചാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments