HomeWorld NewsAustraliaജോർജ് തോമസിന് മെൽബൺ മലയാളികളുടെ ദുഃഖനിർഭരമായ വിട

ജോർജ് തോമസിന് മെൽബൺ മലയാളികളുടെ ദുഃഖനിർഭരമായ വിട

മെൽബൺ: ഹൃദയാഘാതത്തെ തുടർന്ന് മെൽബണിലെ സൗത്ത് ഈസ്റ്റിൽ നിര്യാതനായ കൈനകരി തട്ടാന്തറ – മുണ്ടേപ്പള്ളിൽ ജോർജ് തോമസിന് (57) മെൽബണിലെ മലയാളി സമൂഹത്തിന്റെ യാത്രാമൊഴി. ക്രാൽബൺ സെന്റ് അഗതാ കാതലിക് പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ച് പ്രാർത്ഥനയും കുർബ്ബാനയും നടന്നു. തങ്ങളുടെ പ്രിയ സുഹത്തിനെ യാത്രയാക്കാനും ഒരു നോക്കു കാണുവാനുമായി ധാരാളം ആളുകൾ എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ജോർജ് മരിച്ചു്. 2008 ൽ ആണ് ജോർജും കുടുംബവും ന്യൂസിലാൻഡിൽ നിന്നും മെൽബണിൽ എത്തിയത്. അടുത്ത നാളിലാണ് ക്രാംൻബണിനടുത്തുള്ള ക്ലയ്ഡിൽ പുതിയ വീട് വച്ച് മാറിയത്. ഭാര്യ-ലീലാമ്മ, മക്കൾ, ആൻ, അജ്മലി, ഡാനിയേൽ.

 

 

 

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് 6.30 നാണ് പൊതുദർശനത്തിന് വച്ചത്. ചടങ്ങുകൾക്ക് സീറോ മലബാർ മെൽബൺ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ്.മാർ. ബോസ്കോ പുത്തൂരിന്റെ നേത്രത്യത്തിൽ നടന്നു. വികാരി ജനറാൾ മോൺ.റവ.ഫാ. ഫ്രാൻസിസ് കോലഞ്ചേരി, സൗത്ത് ഈസ്റ്റ് ഇടവക വികാരി റവ.ഫാ. എബ്രാഹം കുന്നത്തോളി, റവ.ഫാ. വിൻസന്റ് മ0ത്തിപ്പറമ്പിൽ, റവ.ഫാ. ജോസി കിഴക്കേത്തല, റവ.ഫാ. ആന്റണി റൊബെല്ലോ,റവ.ഫാ. ജേക്കബ് കാവുങ്കൽ, റവ.ഫാ. സെബാസ്ത്യൻ മാപ്പിള പറമ്പിൽ, എന്നിവരുടെ നേതൃത്വത്തിൽ പരേതന്റെ ബഹുമാനാർത്ഥം പാട്ടുകർബ്ബാനയും നടന്നു.

 

 

 

സെന്റ്.അഗതാ കാത്തലിക് പള്ളി വികാരി റവ.ഫാ. ജോസഫ്, സെന്റ്. തോമസ് പള്ളി വികാരി റവ.ഫാ. ഡെന്നീസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. മൃതദേഹം വെള്ളിയാഴ്ച രണ്ടുമണിക്ക് ഇടവകയായ കൈനകരി സെന്റ് മേരീസ് പള്ളിയിൽ നടക്കും.സഹോദരങ്ങൾ: അന്നമ്മ ആയിരംവേലി (വിതുര), തൊമ്മച്ചൽ (ഖത്തർ), ലിസമ്മ കേളച്ചൻ പറമ്പിൽ (ശ്രീകാര്യം), ഏലിയാസ് (സൗദി).

വാർത്ത: ജോസ് എം ജോർജ്ജ്

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

ജനനതീയതിയിൽ ഒളിഞ്ഞിരിക്കുന്നു നിങ്ങളുടെ സ്വഭാവ സവിശേഷതകൾ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments