HomeWorld NewsAustraliaഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും !! പുതിയ വിസകൾക്കുള്ള ഫീസ് നിരക്കുകൾ അറിയാം

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും !! പുതിയ വിസകൾക്കുള്ള ഫീസ് നിരക്കുകൾ അറിയാം

ഓസ്ട്രേലിയൻ വിസകളുടെ ഫീസ് നിരക്ക് വർദ്ധിപ്പിക്കുമെന്ന് ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിൽ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. 2017 ജൂലൈ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. വിസ അപേക്ഷക്കുള്ള ഫീസ് നിരക്കാണ് സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിൽ ട്രഷറർ സ്‌കോട്ട് മോറിസൺ ആണ് ഇത് പ്രഖ്യാപിച്ചത്.

 

 

 

സ്‌കിൽഡ് വിസ സബ്ക്ലാസ്സ് 189, 190, അഥവാ പെര്മനെന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്ന പ്രൈമറി അപേക്ഷകന് ഇനി മുതൽ 3670 ഡോളറാകും ഫീസ്. നിലവിൽ ഇത് 3600 ഡോളർ ആണ്. മാത്രമല്ല, ഈ വിസയിൽ തന്നെ അഡൾട്ട് ഡിപെൻഡന്റിനുള്ള ഫീസ് 1800 ഡോളറിൽ നിന്നും 1835 ഡോളറും, ഒരു കുട്ടിക്ക് 900 ഡോളറിൽ നിന്നും 920 ഡോളറും ആയിട്ടാകും വർദ്ധിപ്പിക്കുക.

 

 

135 ഡോളർ ആയിരുന്ന ടൂറിസ്റ്റ് വിസക്ക് ഇനി മുതൽ 140 ഡോളർ ആകും അപേക്ഷാ ഫീസ്.

നിർത്തലാക്കുന്ന 457 വിസയ്ക്കു പകരമായി മാർച്ചു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ രണ്ടു വിസകളുടെയും ഫീസ് നിരക്കുകളും സർക്കാർ പുറത്തുവിട്ടു.

ഷോർട്ട് ടേം രണ്ട് വർഷ വിസക്ക് 1150 ഡോളറും. നാല് വർഷ മീഡിയം ടേം വിസക്ക് 2400 ഡോളറുമാകും ഫീസ്.

രണ്ട് വർഷ വിസയിൽ ഡിപെൻഡന്റ് ആയി അപേക്ഷിക്കുന്ന അഡൽട്ട് ഡിപെൻഡന്റിന് 1150 ഡോളറും, കുട്ടിക്ക് 290 ഡോളറുമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അപേക്ഷാ നിരക്ക്.

നാല് വർഷ വിസയ്ക്കായി അഡൽട്ട് ഡിപൻഡന്റിന് 2400 ഡോളറും കുട്ടിക്ക് 600 ഡോളറുമാണ് ഫീസ്.

ഈ ചോദ്യത്തിന് ഉത്തരം തരാന്‍ മടിക്കുന്ന പുരുഷനെ ഒരിക്കലും വിവാഹം കഴിക്കരുത് !!

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ഈ കാഴ്ച ഈ ജന്മം കാണാൻ കഴിയുമോ ? മമ്മൂട്ടിയുടെ യഥാർത്ഥ രൂപം ഇങ്ങനെയോ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments