HomeUncategorizedഎന്തുകൊണ്ടാണ് ഇത്രകാലം വിവാഹം കഴിക്കാതിരുന്നത് ? തെന്നിന്ത്യൻ ഗ്ലാമർ താരം തൃഷ വെളിപ്പെടുത്തുന്നു !

എന്തുകൊണ്ടാണ് ഇത്രകാലം വിവാഹം കഴിക്കാതിരുന്നത് ? തെന്നിന്ത്യൻ ഗ്ലാമർ താരം തൃഷ വെളിപ്പെടുത്തുന്നു !

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് തൃഷ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് തൃഷ. തൃഷയോട് കാലങ്ങളായി ആരാധകരും സിനിമാ ലോകവും ചോദിക്കുന്നൊരു ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്നത്. ഒരിക്കല്‍ വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്നും പിന്മാറുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ തൃഷ മനസ് തുറക്കുകയാണ്.

”വിവാഹം കഴിക്കാന്‍ വേണ്ടി കഴിക്കണം എന്നെനിക്കില്ല. ദാമ്ബത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സുഹൃത്തുക്കളുണ്ട് എനിക്ക്. അതന് പല കാരണവുമുണ്ടാകും. പക്ഷെ എന്റെ ജീവിതം അങ്ങനെ ആയി തീരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിവാഹം എന്നത് നടന്നില്ലെങ്കിലും എനിക്ക് വിഷമമില്ല. അതിലും തെറ്റൊന്നുമില്ല. വിവാഹം രണ്ടാമത്തെ കാര്യമാണ്, പറ്റിയ ഒരാളെ കണ്ടെത്തുക അടുത്തറിയുക എന്നതാണ് പ്രധാനം” എന്നും തൃഷ പറയുന്നു.

തല അജിത്തിനെക്കുറിച്ചും തൃഷ സംസാരിക്കുന്നുണ്ട്. ”അജിത്തിനെ എനിക്ക് ഒരുപാടിഷ്ടമാണ്. അദ്ദേഹം മാന്യനാണ്. എന്ത് ഭക്ഷണമാണ് വേണ്ടത് എന്നൊക്കെ ചോദിക്കും. അങ്ങനെ ചോദിക്കുന്നവരെ ആര്‍ക്കാണ് ഇഷ്ടപ്പെടാതെ വരിക. ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ച്‌ മാത്രമല്ല. അദ്ദേഹം വേറെയും പലതും ചെയ്യുന്നുണ്ടെന്നത് എനിക്ക് ഇഷ്ടമാണ്. നല്ല ഭര്‍ത്താവും അച്ഛനുമാണ്. ഏതൊരു സ്ത്രീയും അതുപോലൊരു ഭര്‍ത്താവിനെ ആഗ്രഹിക്കും” തൃഷ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments