HomeUncategorizedപെരുന്നാൾ; സൗജന്യ പാർക്കിങ്ങും ടോളും പ്രഖ്യാപിച്ച് അബുദാബിയും ഷാർജയും; പൂർണ്ണ വിവരങ്ങൾ:

പെരുന്നാൾ; സൗജന്യ പാർക്കിങ്ങും ടോളും പ്രഖ്യാപിച്ച് അബുദാബിയും ഷാർജയും; പൂർണ്ണ വിവരങ്ങൾ:

അബൂദബിയിലും ഷാര്‍ജയിലും നാളെ മുതല്‍ പാര്‍ക്കിങ് സൗജന്യമാകുന്നു. അബൂദബിയില്‍ റോഡ് ടോളും സൗജന്യമായിരിക്കും. പെരുന്നാൾ പ്രമാണിച്ചാണ് ഇളവുകൾ. ഈമാസം 30 വരെയാണ് ആനുകൂല്യം. അബൂദബിയില്‍ മവാഖിഫ് പാര്‍ക്കിങ്ങുകളും, ട്രക്കുകള്‍ക്കായുള്ള മുസഫയിലെ പാര്‍ക്കിങ്ങുകളും നാളെ മുതല്‍ നാല് ദിവസം സൗജന്യമായിരിക്കും. അബൂദബിയിലെ ഗതാഗത സേവനങ്ങള്‍ക്കുള്ള ഉപഭോക്തൃ കേന്ദ്രങ്ങള്‍ നാലുദിവസവും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഷാര്‍ജയില്‍ മിക്ക പാര്‍ക്കിങ് കേന്ദ്രങ്ങളിലും സൗജന്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയില്‍ എല്ലാ ദിവസവും പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന മേഖലയില്‍ ഈ ആനുകൂല്യം ലഭിക്കില്ല. നീല അടയാളത്തില്‍ രേഖപ്പെടുത്തിയ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ അവധി ദിവസവും പാര്‍ക്കിങ് ഫീസ് ഈടാക്കും. അവധി ദിനങ്ങളില്‍ യാത്രക്കാരുടെ തിരക്കനുസരിച്ച്‌ പൊതു ബസ് സര്‍വീസുകളും ഇന്റര്‍സിറ്റി ബസ് സര്‍വീസുകളുടെയും എണ്ണം വര്‍ധിപ്പിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അബുദാബി എക്സ്പ്രസ്സ്, അബുദാബി ലിങ്ക് ബസ് സര്‍വീസുകള്‍ രാവിലെ ആറു മുതല്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments