മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന് റോയല്‍സിനു തകര്‍പ്പന്‍ വിജയം. ഏഴു വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം . 69 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയംകണ്ടു. 53 പന്തില്‍ പുറത്താകാതെ 94 റണ്‍സടിച്ച ജോസ് ബട്ലറാണ് രാജസ്ഥാന് വിജയശില്‍പ്പി. ഒമ്ബത് റണ്‍സിനിടെ ഓപ്പണര്‍ ഷോര്‍ട്ടിനെ രാജസ്ഥാന് നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് രണ്ടാംവിക്കറ്റില്‍ ജോസ് ബട്ലറും രഹാനെയും ഒത്തുചേരുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് (31 പന്തില്‍ 38), എവിന്‍ ലെവിസ്(42 പന്തില്‍ 60) ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് അടിച്ചുകൂട്ടി. രാജസ്ഥാന് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും കൂട്ടുകെട്ടിനെ തുണച്ചു.