HomeUncategorizedമകനു വിമാനം പറത്താൻ കൊടുത്തശേഷം ബിയർ കുടിച്ച് പിതാവ്; ക്രാഷ് ലാൻഡിങ്ങിൽ ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ...

മകനു വിമാനം പറത്താൻ കൊടുത്തശേഷം ബിയർ കുടിച്ച് പിതാവ്; ക്രാഷ് ലാൻഡിങ്ങിൽ ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ !

11കാരനായ മകനെ വിമാനത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ച്‌ ബിയര്‍ കുടിക്കുന്ന അച്ഛന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. തുടർന്ന് ഇവർ വിമാനം തകർന്നു മരിച്ചിരുന്നു. 2കാരനായ ഗവേഷകൻ ഗാരോണ്‍ മയയും മകൻ ഫ്രാൻസിസ്കോ മയയുമാണ് ജൂലൈ 29ന് വിമാനം തകര്‍ന്ന് മരിച്ചത്. ആറ് പേര്‍ക്ക് സഞ്ചരിക്കാൻ കഴിയുന്ന ബീച്ച്‌ക്രാഫ്റ്റിന്റെ ബാരോണ്‍ 58 എന്ന ട്വിൻ എഞ്ചിൻ വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ നിയന്ത്രണം 11കാരനായ മകനെ ഏല്‍പ്പിച്ച്‌ ഗാരോണ്‍ ബിയര്‍ കുടിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും വിഡിയോയില്‍ കാണാം. സംഭവത്തില്‍ ബ്രസീല്‍ നാഷനല്‍ സിവില്‍ ഏവിയേഷൻ ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോ അപകടത്തിന് തൊട്ടുമുൻപ് എടുത്തതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകട സമയം വിമാനം നിയന്ത്രിച്ചിരുന്നത് മകനായിരുന്നോ എന്നും വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments